പദ്മാകര്‍ ശിവാല്‍കര്‍ എക്സ്
Sports

ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാത്ത പ്രതിഭാധനനായ സ്പിന്നര്‍! മുംബൈ ഇതിഹാസം പദ്മാകര്‍ ശിവാല്‍കര്‍ അന്തരിച്ചു

124 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നു 589 വിക്കറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇതിഹാസ മുംബൈ സ്പിന്നര്‍ പദ്മാകര്‍ ശിവാല്‍കര്‍ അന്തരിച്ചു. 84 വയസായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മരണം. 2017ല്‍ സമഗ്ര സംഭാവനയ്ക്കുള്ള സികെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ബിസിസിഐ ആദരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടാതെ പോയ രാജ്യത്തെ ഏറ്റവും പ്രതിഭയുള്ള സ്പിന്നര്‍ എന്നു വിലയിരുത്തപ്പെട്ട താരമായിരുന്നു പദ്മാകര്‍ ശിവാല്‍കര്‍. 1961-62 മുതൽ 1987-88 വരെ കളിച്ച അദ്ദേഹം 124 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നു 589 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ഇടം കൈയന്‍ സ്പിന്നറായ അദ്ദേഹം 22ാം വയസിലാണ് രഞ്ജി ട്രോഫിയില്‍ മുംബൈക്കായി അരങ്ങേറിയത്. രഞ്ജിയില്‍ 48 മത്സരങ്ങളില്‍ നിന്നു 361 വിക്കറ്റുകള്‍ വീഴ്ത്തി. 11 തവണ 10 വിക്കറ്റ് നേട്ടം. പദ്മാകര്‍ ശിവാല്‍കര്‍ 12 ലിസ്റ്റ് എ പോരാട്ടത്തില്‍ നിന്നു 16 വിക്കറ്റുകള്‍ സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT