ലിറോയ് സനെ/ ട്വിറ്റർ 
Sports

വലയിലേക്ക് വളഞ്ഞിറങ്ങിയ മാരിവില്‍; ലിറോയ് സനെയുടെ റോക്കറ്റ് ഫ്രീകിക്ക് (വീഡിയോ)

വലയിലേക്ക് വളഞ്ഞിറങ്ങിയ മാരിവില്‍; ലിറോയ് സനെയുടെ റോക്കറ്റ് ഫ്രീകിക്ക് (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ജര്‍മന്‍ കപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ പുറത്താകല്‍ ഞെട്ടിക്കുന്നതായിരുന്നു. രണ്ടാം ഡിവിഷന്‍ ടീമായ ഹോള്‍സ്‌റ്റെയ്ന്‍ കെയ്‌ലിനെതിരായ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6-5നായിരുന്നു ബയേണിന്റെ തോല്‍വി. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ 2-2 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞതോടെയാണ് പോരാട്ടം ഷൂട്ടൗട്ടില്‍ നിര്‍ണയിക്കപ്പെട്ടത്.

അതിനിടെ മത്സരത്തില്‍ ബയേണ്‍ താരം ലിറോയ് സനെ നേടിയ ഫ്രീകിക്ക് ഗോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. നിശ്ചിത സമയത്ത് ബയേണിന് രണ്ടാം ഗോളിലൂടെ ലീഡ് സമ്മാനിച്ച ഗോളാണ് ശ്രദ്ധേയമായത്.

രണ്ടാം പകുതി തുടങ്ങി 47ാം മിനുട്ടിലാണ് ഈ ഫ്രീ കിക്കിന്റെ പിറവി. ബോക്‌സിന് തൊട്ടു പുറത്ത് നിന്ന് സനെ റോക്കറ്റ് വേഗത്തില്‍ ഇടംകാല്‍ കൊണ്ട് തൊടുത്ത ഷോട്ട് വളഞ്ഞ് ബോക്‌സിലേക്ക് ഇറങ്ങുകയായിരുന്നു.

ഈ ഗോളോടെ ബയേണ്‍ ലീഡെടുത്തെങ്കിലും നിശ്ചിത സമയം തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഹോള്‍സ്‌റ്റെയ്ന്‍ കെയ്ല്‍ രണ്ടാം ഗോള്‍ നേടി  സമനില പിടിക്കുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബയേണ്‍ താരം മാക് റോക്കയ്ക്ക് ലക്ഷ്യം പിഴച്ചു. പിന്നാലെ ഹോള്‍സ്‌റ്റെയ്ന്‍ കെയ്ല്‍ താരം ഫിന്‍ ബര്‍ടെല്‍സ് പന്ത് വലയിലെത്തിച്ചതോടെയാണ് അട്ടിമറി വിജയവുമായി രണ്ടാം ഡിവിഷന്‍ ടീം ബയേണിനെ ഞെട്ടിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT