Lionel Messi Opens Up After Father’s Death, Raises Questions Over His Football Future file
Sports

മെസി വിരമിക്കുന്നു? ''അച്ഛന്റെ വിയോഗത്തിൽ തകർന്നു, ഫുട്ബോളിൽ തുടരുമോ എന്നതിൽ സംശയം''

അച്ഛന്റെ വിയോഗം തന്നെ മാനസികമായി തകർത്തെന്നും അദ്ദേഹം ഇല്ലാതെ ഫുടബോളിൽ എത്ര കാലം മുന്നോട്ട് പോകാൻ കഴിയുമെന്ന് അറിയില്ലെന്നും മെസി കുറിപ്പിൽ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ബ്യൂണസ് ഐറിസ്: വിരമിക്കൽ സൂചന നൽകി അർജന്റീന ഇതിഹാസം ലയണൽ മെസി. പിതാവ് ഹോർഹെ മെസി (ഹോർഹെ ഹൊറാഷിയോ മെസി)യുടെ മരണത്തിന് ശേഷം സമൂഹമാധ്യമത്തിൽ പങ്ക് വെച്ച കുറിപ്പിലാണ് താരം കളി തുടരാനില്ല എന്ന സൂചനകൾ നൽകിയിരിക്കുന്നത്. അച്ഛന്റെ വിയോഗം തന്നെ മാനസികമായി തകർത്തെന്നും അദ്ദേഹം ഇല്ലാതെ ഫുട്ബോളിൽ എത്ര കാലം മുന്നോട്ട് പോകാൻ കഴിയുമെന്ന് അറിയില്ലെന്നും മെസി കുറിപ്പിൽ പറയുന്നു.

“അച്ഛാ, എന്നോടൊപ്പം താങ്കൾ ഇല്ലെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഇനി അച്ഛനെ കാണാനോ സംസാരിക്കാനോ കഴിയില്ലെന്ന് ചിന്തിക്കാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ്. താങ്കൾ ഏറെ വേദന അനുഭവിച്ചിരുന്നുവെന്ന് എനിക്കറിയാം. പക്ഷേ ഇത്ര നേരത്തെ പോകുമെന്ന് കരുതിയില്ല” മെസി കുറിച്ചു.

കഴിഞ്ഞ ലോകകപ്പിൽ കളിക്കണമെന്ന് ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടത് അച്ഛനായിരുന്നുവെന്നും മെസി വെളിപ്പെടുത്തി. ലോകകപ്പ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജോർജിന്റെ ആരോഗ്യനില മോശമായിരുന്നു. അതിനാൽ തന്നെ ആദ്യമായാണ് ഒരു ടൂർണമെന്റിൽ അച്ഛന്റെ സാന്നിധ്യമില്ലാതെ കളിക്കേണ്ടി വന്നതെന്നും മെസി പറഞ്ഞു.

ഓരോ മത്സരവും കഴിഞ്ഞാൽ അച്ഛന്റെ സന്ദേശത്തിനായി കാത്തിരുന്നുവെന്നും മെസി കുറിപ്പിൽ പറയുന്നു. ലോകകപ്പ് ഫൈനലിലെത്തിയപ്പോഴും അച്ഛൻ കൂടെയുണ്ടായിരുന്നില്ല. കിരീടം നേടി അത് അച്ഛനെ കാണിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ഫൈനലിൽ അതിന് സാധിച്ചില്ലെന്നും മെസി വേദനയോടെ ഓർത്തെടുത്തു.

“അച്ഛനില്ലാതെ ഇനി എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. എങ്ങനെ മുന്നോട്ട് പോകുമെന്നും അറിയില്ല. ഫുട്ബോളിൽ തുടരണമോ എന്നതിനെക്കുറിച്ചുപോലും ഇപ്പോൾ എനിക്ക് ഒരുപാട് സംശയങ്ങളുണ്ട്.,” മെസി കുറിച്ചു. അച്ഛൻ തന്റെ പിതാവ് മാത്രമല്ല, സുഹൃത്തും വഴികാട്ടിയും ആയിരുന്നു. അച്ഛൻ തനിക്ക് നൽകിയ മൂല്യങ്ങൾ തന്നെയാണ് തന്റെ മക്കൾക്കും നൽകാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Lionel Messi Opens Up After Father’s Death, Raises Questions Over His Football Future

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അങ്ങനെ ചെയ്യരുതെന്ന് ടൊവിനോ പറഞ്ഞതാണ്; ധ്രുവന്റെ കരിയര്‍ നശിപ്പിച്ചത് 'മാമാങ്കം'; പൃഥ്വിരാജ് മെസേജ് അയച്ച് പറഞ്ഞത്!

KILA: പുതുതലമുറ പി.ജി കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ; പ്രായപരിധിയില്ല

രണ്ട് വര്‍ഷം നാര്‍സിസിസ്റ്റിക് അബ്യൂസ് നേരിട്ടു; ആത്മഹത്യ ചെയ്തുവെന്നായിരുന്നുവെങ്കില്‍ ഒരുപാട് സ്‌നേഹം കിട്ടിയേനെ; വെളിപ്പെടുത്തി അനുപമ

നാടുവിട്ടത് മനോവിഷമം മൂലം!; താനൂരിൽ നിന്നും കാണാതായ ഇംതിയാസിനെ കണ്ടെത്തി

കാറ്ററിങ് ജീവനക്കാരായ സ്ത്രീകൾക്ക് തട്ടം നിർബന്ധമാക്കിയതായി പരാതി; ഉടമയ്‌ക്കെതിരെ പ്രതിഷേധവുമായി ഹിന്ദുഐക്യവേദി