'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഗുജറാത്ത് റെഡി; ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ വേണ്ടെന്ന് വച്ചു'

ഹര്‍ദിക്കിനെ തിരികെ ടീമിലെത്തിക്കുന്നതിനെക്കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ് നിലവിലെ നായകന്‍ ശുഭ്മാന്‍ ഗില്ലുമായി ചര്‍ച്ച നടത്തിയിരുന്നു
Hardik Pandya
Hardik Pandyax
Edited By:
Updated on
1 min read

മുംബൈ: മുംബൈ ഇന്ത്യന്‍സ് വിടാനൊരുങ്ങുന്ന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഐപിഎല്‍ ഭാവിയില്‍ പുതിയ വഴിത്തിരിവ്. പുതിയ സീസണിന് മുന്നോടിയായി താരം ചെന്നൈ സൂപ്പര്‍ കിങ്‌സുമായും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മുന്‍താരത്തെ തിരികെ സ്വീകരിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സ് തയ്യാറായിരുന്നെങ്കിലും നായകസ്ഥാനം വേണമെന്ന ആവശ്യം മുന്നോട്ടുവച്ചതോടെയാണ് അത് പരാജയപ്പെട്ടത്.

ഹര്‍ദിക്കിനെ തിരികെ ടീമിലെത്തിക്കുന്നതിനെക്കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ് നിലവിലെ നായകന്‍ ശുഭ്മാന്‍ ഗില്ലുമായി ചര്‍ച്ച നടത്തിയിരുന്നു. ഹര്‍ദിക്കിനെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ ഗില്ലിന് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍, ടീമിന്റെ നായകസ്ഥാനം വേണമെന്ന ആവശ്യം ഹര്‍ദിക് മുന്നോട്ടുവെച്ചതോടെയാണ് ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചത്. നിലവില്‍ ശുഭ്മാന്‍ ഗില്‍ ടീമിനെ വിജയകരമായി നയിക്കുന്നതിനാല്‍ ക്യാപ്റ്റനെ മാറ്റാന്‍ ഗുജറാത്ത് മാനേജ്മെന്റ് തയ്യാറായില്ല. തുടര്‍ന്ന് ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗുജറാത്ത് ടൈറ്റന്‍ഡ്‌സ് വ്യക്തമാക്കുകയായിരുന്നു.

അതേസമയം, ഈ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഹര്‍ദിക്കിന്റെ വക്താവ് വ്യക്തമാക്കി. ഹര്‍ദിക് നേരിട്ട് ഒരു ഫ്രാഞ്ചൈസിയുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും, എന്തെങ്കിലും നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് മുംബൈ ഇന്ത്യന്‍സ് വഴിയായിരിക്കുമെന്നും അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി. രോഹിത് ശര്‍മയെ മാറ്റി മുംബൈ ഇന്ത്യന്‍സ് നായകനായ ശേഷം ആരാധകരില്‍ നിന്ന് വലിയ തോതിലുള്ള പ്രതിഷേധമാണ് ഹര്‍ദിക്കിന് നേരിടേണ്ടി വന്നത്. ഇത്തവണ ഹര്‍ദിക് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളെ ഒഴിവാക്കി ടീം പുനഃസംഘടിപ്പിക്കാനാണ് മുംബൈ ഇന്ത്യന്‍സ് പദ്ധതിയിടുന്നത്.

2026ലെ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് 14 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രം വിജയിച്ച് ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതിനുപിന്നാലെ ഹര്‍ദിക് ടീം വിടാന്‍ ആലോചിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മാത്രമല്ല, ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ഹര്‍ദിക് പാണ്ഡ്യയെ മാറ്റാന്‍ മുംബൈ ഇന്ത്യന്‍സ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 2022-ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിച്ച നായകനാണ് ഹര്‍ദിക് പാണ്ഡ്യ. തൊട്ടടുത്ത വര്‍ഷം ടീമിനെ ഫൈനലില്‍ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

Hardik Pandya
ഇനി കുറച്ചുകാലം കുടുംബത്തോടൊപ്പം; മെസി ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാല ഇടവേളയെടുക്കുന്നു
Hardik Pandya
പീഡനക്കേസ് : ഇന്ത്യൻ യുവ ക്രിക്കറ്റർ അറസ്റ്റില്‍

Hardik Pandya Wants Gujarat Titans Return, His 'Condition' Turns Deal-Breaker: Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com