പീഡനക്കേസ് : ഇന്ത്യൻ യുവ ക്രിക്കറ്റർ അറസ്റ്റില്‍

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ്
Abishek Porel
Abishek Porelx
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ക്രിക്കറ്റ് താരം അഭിഷേക് പോറല്‍ അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് മോഗ്ര പൊലീസിന്റെ നടപടി. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് അഭിഷേക് പോറല്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരവുമാണ്.

Abishek Porel
15 വയസ്, സമ്പാദ്യം 10 കോടി! വൈഭവിന്റെ ആസ്തിയിൽ വളർച്ച

ഭാരതീയ ന്യായസംഹിത, ഐടി ആക്ട് വകുപ്പുകള്‍ ചുമത്തിയാണ് അഭിഷേകിന്റെ അറസ്റ്റ്. കര്‍ണാടകയില്‍ നിന്നുള്ള ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് ജൂണ്‍ 23-ന് ഹൂഗ്ലിയിലെ മോഗ്ര പൊലീസ് സ്റ്റേഷനില്‍ അഭിഷേകിനെതിരെ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി പരാതിയില്‍ പറയുന്നു.

അഭിഷേക് പോറലുമായി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തതെന്നും യുവതി ആരോപിക്കുന്നു. ഇതിനുശേഷം അഭിഷേക് തന്നില്‍ നിന്നും അകന്നു മാറാന്‍ തുടങ്ങി. വിവാഹ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും, ഇപ്പോള്‍ വിവാഹത്തിന് തയ്യാറാകുന്നില്ലെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Abishek Porel
'എംഎസ്എൻ' സഖ്യം വീണ്ടും! മെസി, സുവാരസ്... ഇന്റർ മയാമിയിൽ ഇനി നെയ്മറും?
Abishek Porel
തോൽക്കാതിരിക്കാൻ 'ഇടംകൈ ബാറ്റർ'! ​ഗാവസ്കർ 'ഐഡിയ'
Abishek Porel
ജിവി രാജ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ഒളിമ്പിക്സ് ലക്ഷ്യമിട്ട് 100 കോടിയുടെ പദ്ധതിയുമായി കേരള സർവ്വകലാശാല
Summary

Sexual assault case: Cricketer Abishek Porel arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com