മെസി ട്വിറ്റര്‍
Sports

പരിക്കേറ്റ് മെസി പുറത്ത്; അര്‍ജന്‍റീനയ്ക്കായി കളിക്കില്ല

മത്സരം ഈ മാസം 23, 27 തീയതികളില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്‌സ്: മേജര്‍ ലീഗ് സോക്കര്‍ പോരാട്ടത്തിനിടെ പരിക്കേറ്റ് പുറത്തായ ഇതിഹാസ താരവും നായകനുമായ ലയണ്‍ മെസിക്ക് അര്‍ജന്‍റീനയുടെ മത്സരങ്ങളും നഷ്ടമാകും. ഇന്‍റര്‍ മയാമി താരമായ മെസി കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ ഇറങ്ങിയിരുന്നില്ല.

അര്‍ജന്‍റീനയുടെ വരാനിരിക്കുന്ന പോരാട്ടത്തില്‍ മെസി കളിക്കില്ലെന്നു ഉറപ്പായി. എല്‍ സാല്‍വദോര്‍, കോസ്റ്റ റിക്ക ടീമുകള്‍ക്കെതിരായ പോരാട്ടത്തില്‍ മെസി കളിക്കില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാലിനേറ്റ പരിക്കാണ് താരത്തിനു വിനയായത്. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മെസി ഇല്ലാതെയുള്ള ടീമിനെ അര്‍ജന്‍റീന പ്രഖ്യാപിച്ചു. ഈ മാസം 23 നാണ് എല്‍ സാല്‍വദോറിനെതിരായ പോരാട്ടം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് പോരാട്ടം. 27 നാണ് കോസ്റ്റ റിക്കയ്ക്കെതിരായ പോരാട്ടം. ഇന്ത്യന്‍ സമയം രാവിലെ 8.30നാണ് മത്സരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT