ഗോള്‍ നേടിയ മെസിയുടെ ആഹ്ലാദം 
Sports

'മെസി മയാമിയുടെ ഐശ്വര്യം'; ചരിത്ര നേട്ടത്തിനരികെ ഇന്റര്‍ മയാമി

ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് മയാമിയുടെ ഏകപക്ഷീയമായ വിജയം. 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: സൂപ്പര്‍താരം മെസി ഇന്റര്‍ മയാമിയുടെ ഐശ്വര്യമെന്ന് ആരാധകര്‍ പറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല. മെസിയുടെ മാന്ത്രികക്കാലുകളുടെ താളത്തില്‍ മയാമി ഇന്റര്‍ കോണ്ടിനെന്റല്‍ ലീഗ്‌സ് കപ്പില്‍ ഫൈനലില്‍ കടന്നു. ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് മയാമിയുടെ ഏകപക്ഷീയമായ വിജയം. 

ഇന്റര്‍ മയാമിക്ക് വേണ്ടി ലയണല്‍ മെസി തുടര്‍ച്ചയായ ആറാം മത്സരത്തിലും ഗോള്‍ നേടി. ഇതോടെ ആറ് മത്സരത്തില്‍ നിന്ന് മെസിയുടെ ഗോള്‍ നേട്ടം ഒന്‍പതായി. ചരിത്രത്തില്‍ ആദ്യമായാണ് ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ മത്സരത്തിന് ഇന്റര്‍ മയാമി യോഗ്യത നേടുന്നത്.

മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ജോസഫ് മാര്‍ട്ടിനസിലൂടെ മയാമി ആദ്യഗോള് നേടി. ഇരുപതാം മിനിറ്റില്‍ 35 വാര അകലെ നിന്ന് മെസിയുടെ തകര്‍പ്പന്‍ ലോങ് റേഞ്ച് ഫിലാഡല്‍ഫിയയുടെ ഗോളിയെയും കബളിപ്പിച്ച് വലയിലേക്ക് കയറിയതോടെ മയാമിയുടെ ലീഡ് രണ്ടായി. ആദ്യപകുതിയുടെ അധികസമയത്തായിരുന്നു മയാമിയുടെ മൂന്നാം ഗോള്‍ പിറന്നത്. ജോര്‍ഡി ആല്‍ബയാണ് ഇത്തവണ പന്ത് ലക്ഷ്യത്തിലെത്തിച്ചത്.

മത്സരത്തിന്റെ 73ാം മിനിറ്റില്‍ ബെദോയ ഫിലാഡല്‍ഫിയയുടെ ആശ്വാസ ഗോള്‍ നേടി. 84ാം മിനിറ്റില്‍ ഡേവിഡ് റൂയിസ് കൂടി സ്‌കോര്‍ ചെയ്തതോടെ ഇന്റര്‍ മയാമി 4-1ന് ജയം ഉറപ്പിച്ചു. മെസി എത്തിയ ശേഷം ഇന്റര്‍ മയാമി ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. ജയത്തോടെ ഇന്റര്‍ മയാമി അടുത്ത വര്‍ഷത്തെ കോണ്‍കാഫ് കപ്പിനും യോഗ്യത നേടിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT