ഫോട്ടോ: ട്വിറ്റർ 
Sports

ബാഴ്‌സയിലേക്കും അല്‍ ഹിലാലിലേക്കുമില്ല; മെസി ഇന്റര്‍ മയാമിയില്‍, റിപ്പോര്‍ട്ട്

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക്. താരത്തിനായി രംഗത്തുണ്ടായിരുന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയേയും സൗദി അറേബ്യ ക്ലബ്ബ് അല്‍ ഹിലാലിനെയും ഒഴിവാക്കിയാണ് മുന്‍ ഇംഗ്ലണ്ട് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബിലേക്ക് മെസി എത്തുന്നത്. 

അര്‍ജന്റീനയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഹെര്‍നാന്‍ കാസിലോയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇത് സംബന്ധിച്ച് ബെക്കാം, മെസിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 54 ദശലക്ഷം ഡോളറിന്റെ (ഏകദേശം 445 കോടി രൂപ) ഓഫറാണ് മയാമി, മെസിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. 

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി വിട്ട മെസിക്കായി സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാല്‍ വമ്പന്‍ ഓഫറുമായി രംഗത്തുണ്ടായിരുന്നു. അല്‍ ഹിലാല്‍ ഏകദേശം 3270 കോടി രൂപയാണ് മെസിക്കായി വാഗ്ദാനം ചെയ്തത്.പിന്നാലെ ബാഴ്സലോണയും താരത്തിനായി രംഗത്തെത്തി. കഴിഞ്ഞ ദിവസം മെസിയുടെ പിതാവും ഫുട്‌ബോള്‍ ഏജന്റുമായ യോര്‍ഗെ മെസി ബാഴ്‌സലോണ പ്രസിഡന്റ് യൊഹാന്‍ ലാപോര്‍ട്ടെയുമായി ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു. മെസി ബാഴ്‌സയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം യോര്‍ഗെ മെസി പ്രതികരിക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

'ഇറ്റ്‌സ് ഡണ്‍ ബ്രോ'; ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മാധ്യമപ്രവര്‍ത്തക നിധി രാസ്ദാനും വിവാഹിതരായി

ബാഗില്‍ സിഗരറ്റുണ്ടോ? എത്ര വരെ ആകാം; ദുബൈ കസ്റ്റംസിന്റെ മുന്നറിയിപ്പ്

ആകാശം ക്യാൻവാസായി എണ്ണായിരം അടി ഉയരത്തിൽ വർണവിസ്മയം തീർത്ത് 4 മലയാളി കലാകാരന്മാർ

'ഡിവോഴ്‌സ് വേണമെന്ന് പറഞ്ഞ് വീട്ടില്‍ വന്നാല്‍ എന്ത് പറയും'; ആ സിനിമ കണ്ട് അച്ഛനോട് ചോദിച്ചു: അനിഷ്മ അനില്‍കുമാര്‍