ഫോട്ടോ: ട്വിറ്റർ 
Sports

മെസി സൗദി ക്ലബ്ബിലേക്ക്; വന്‍ തുകയ്ക്ക് കരാര്‍ ഒപ്പിട്ടു; റിപ്പോര്‍ട്ട്

മെസിയുമായി കരാറില്‍ ഒപ്പിട്ടതായും അടുത്ത സീസണില്‍ സൗദി ക്ലബില്‍ കളിക്കുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്‌: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാാസ താരം ലയണല്‍ മെസി സൗദി ക്ലബുമായി കരാറില്‍ എത്തിയതായി റിപ്പോര്‍ട്ട്. മെസിയുമായി കരാറില്‍ ഒപ്പിട്ടതായും അടുത്ത സീസണില്‍ സൗദി ക്ലബില്‍ കളിക്കുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ക്ലബിന്റെ പേരോ അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

വന്‍ തുക നല്‍കിയാണ് മെസിയെ ക്ലബ്ബിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക ജൂണ്‍ 30നാണ്. 

സൗദിയിലേക്കുള്ള അനധികൃത യാത്രയുടെ പേരില്‍ മെസിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. സൗദി സന്ദര്‍ശനത്തിനിടെയാണ് കരാറില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുത്തിടെ സൗദി ക്ലബ്ബായ അല്‍നാസറുമായി കരാറില്‍ ഒപ്പിട്ടിരുന്നു.ക്രിസ്റ്റ്യാനോയുടെ വരവോടെ സൗദി പ്രോ ലീഗിന് ഫുട്‌ബോൾ ലോകത്ത് പ്രധാന്യംകൂടി. മെസിയെക്കൂടി എത്തിച്ചാൽ ലീഗിന്റെ പ്രശസ്തിയും ജനപ്രീതിയും വർധിക്കുമെന്ന് സൗദി ഭരണകൂടം കണക്കുകൂട്ടുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT