ഗോള്‍ നേട്ടമാഘോഷിക്കുന്ന മോ സല എപി
Sports

ഈജിപ്ഷ്യന്‍ കിങ്, കളം വാണ കൗശലം!

ലിവര്‍പൂളിനായി 350 മത്സരങ്ങളില്‍ നിന്ന് 212 ഗോളും 88 അസിസ്റ്റും

സമകാലിക മലയാളം ഡെസ്ക്

ഗോള്‍, അസിസ്റ്റുകളുടെ എണ്ണത്തില്‍ 300 തൊട്ട് ലിവര്‍പൂള്‍ മുന്നേറ്റ താരം മുഹമ്മദ് സല. ഒപ്പം പ്രീമിയര്‍ ലീഗ് റെക്കോര്‍ഡുകള്‍ തിരുത്തിയതിന്റെ ഇരട്ടി മധുരവും.

പുതു ചരിത്രം

ഗോളാഘോഷം

പ്രീമിയര്‍ ലീഗിന്റെ ആദ്യ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഗോളും അസിസ്റ്റും സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇനി സല മുന്നില്‍. ഗോള്‍ നേട്ടത്തിലും അസിസ്റ്റിലും പുതിയ പ്രീമിയര്‍ ലീഗ് റെക്കോര്‍ഡുകള്‍.

പിന്തള്ളി, ഇംഗ്ലീഷ് ഇതിഹാസങ്ങളെ

കളത്തില്‍

8 ഗോളുകളുമായി സല റെക്കോര്‍ഡ് പട്ടികയില്‍ ഇംഗ്ലീഷ് ഇതിഹാസങ്ങളായ ഫ്രാങ്ക് ലംപാര്‍ഡ്, വെയ്ന്‍ റൂണി, അലന്‍ ഷിയറര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു. പുതിയ സീസണിലും ഗോള്‍ നേട്ടം ആവര്‍ത്തിച്ചാണ് താരം റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

അസിസ്റ്റിലും കിടു

മുന്നേറ്റ ശ്രമം

പ്രീമിയര്‍ ലീഗിന്റെ ആദ്യ ആഴ്ചയിലെ പോരില്‍ ഏറ്റവും കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ച താരവും ഇനി സല തന്നെ. ഇസ്‌വിച് ടൗണിനെതിരെ താരം ആദ്യ ഗോളിനു വഴിയൊരുക്കിയാണ് നേട്ടത്തിലെത്തിയത്. 14ാം അസിസ്റ്റായിരുന്നു ആദ്യ ആഴ്ചയിലെ പോരില്‍ സല ഇന്നലെ ജോട്ടയ്ക്ക് ഗോളിലേക്കു നല്‍കിയത്.

സമഗ്രം

നിര്‍ണായക സാന്നിധ്യം

ഇപ്‌സ്‌വിച് ടൗണിനെതിരായ പോരാട്ടത്തില്‍ ആദ്യ ഗോളിനു വഴിയൊരുക്കിയ സല, രണ്ടാം ഗോള്‍ സ്വന്തം പേരിലാക്കിയാണ് 300 (ഗോള്‍, ഗോള്‍ അസിറ്റുകള്‍) എന്ന അനുപമ നാഴികക്കല്ല് പിന്നിട്ടത്. ലിവര്‍പൂളിന്റെ കളി മുഴുവന്‍ സലയുടെ കാലിലായിരുന്നു!

7 വര്‍ഷങ്ങള്‍...

പന്ത് വലയിലേക്ക്

കഴിഞ്ഞ ഏഴ് വര്‍ഷമായി ലിവര്‍പൂള്‍ സുവര്‍ണ സംഘത്തിന്റെ അമരത്ത് സലയുണ്ട്. പുതിയ സീസണിലെ ആദ്യ പോര് തന്നെ താരത്തിന്റെ മികവ് ഒരിക്കല്‍ കൂടി അടയാളപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

' വിഡി സതീശൻ അത്ഭുതം; രാജാവെന്ന് കരുതരുത്, അങ്ങനെ വിചാരിച്ചാൽ ദുഃഖിക്കേണ്ടി വരും'

Today's Rashi Phalam may 25|സാമ്പത്തിക നില മെച്ചപ്പെടും, പഠനരംഗത്ത് മികച്ച ഫലം പ്രതീക്ഷിക്കാം

Weekly Rashi Phalam (May 24- May 30, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഞാന്‍ ഇന്ത്യയെയും മോദിയെയും സ്‌നേഹിക്കുന്നു; അവര്‍ അഗ്രഹിക്കുന്നത് ലഭിക്കും; ട്രംപ്

'എന്നെയോര്‍ത്ത് നിങ്ങള്‍ തലകുനിക്കേണ്ടി വരില്ല; അധികാരത്തിന്റെ പത്രാസിന് പിന്നാലെ പോകില്ല'

SCROLL FOR NEXT