​ഗോൾ നേട്ടമാഘോഷിക്കുന്ന എകിറ്റികെ liverpool vs newcastle x
Sports

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

ന്യൂകാസിൽ യുനൈറ്റഡിനെ വീഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടരെ 4 സമനിലകള്‍ക്കും ഒരു തോല്‍വിക്കും ശേഷം നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ വിജയ വഴിയില്‍ തിരിച്ചെത്തി. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ അവര്‍ ന്യൂകാസിലിനെ വീഴ്ത്തി. ഒരു ഗോളിനെതിരെ നാല് ഗോളുകള്‍ അടിച്ചാണ് സ്വന്തം തട്ടകത്തില്‍ അവര്‍ മിന്നും ജയം പിടിച്ചത്. ടീമിന്റെ ആത്മവിശ്വാസം തിരികെ പിടിക്കുന്ന വിജയമാണ് അവര്‍ സ്വന്തമാക്കിയത്.

ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ലിവര്‍പൂള്‍ നാല് ഗോളുകള്‍ വലയിലിട്ട് മത്സരം തിരികെ പിടിച്ച് ജയിച്ചു കയറിയത്. ഹ്യുഗോ എകിറ്റികെ ഇരട്ട ഗോളുകള്‍ നേടി. ഫ്‌ളോറിയന്‍ വിയറ്റ്‌സ്, ഇബ്രഹിമ കൊനാറ്റെ എന്നിവരും ലിവര്‍പൂളിനായി വല ചലിപ്പിച്ചു.

കളിയുടെ 36ാം മിനിറ്റില്‍ ആന്റണി ഗോര്‍ഡനിലൂടെയാണ് ന്യൂകാസില്‍ മത്സരത്തില്‍ ലീഡെടുത്തത്. എന്നാല്‍ 41, 43 മിനിറ്റുകളില്‍ എകിറ്റികെ 2 മിനിറ്റിനിടെ ഇരട്ട ഗോളുകള്‍ വലയിലേക്ക് തൊടുത്തതോടെ ലിവര്‍പൂള്‍ ലീഡ് പിടിച്ചാണ് ആദ്യ പകുതിക്ക് പിരിഞ്ഞത്.

രണ്ടാം പകുതി തുടങ്ങി 67ാം മിനിറ്റില്‍ വിയറ്റ്‌സ് വല ചലിപ്പിച്ചു. നാലാം ഗോള്‍ 90 മിനിറ്റ് കഴിഞ്ഞുള്ള ഇഞ്ച്വറി സമയത്താണ് വന്നത്. ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ കൊനാറ്റയും പട്ടിക തികച്ചു.

കഴിഞ്ഞ മത്സരത്തില്‍ എവേ പോരാട്ടത്തില്‍ ബേണ്‍മതാണ് ലിവര്‍പൂളിനെ ഞെട്ടിച്ചത്. 2-3നായിരന്നു തോല്‍വി. ഈ പോരിനു മുന്‍പ് തുടരെ നാല് സമനിലകളായിരുന്നു അവര്‍ക്ക് നേരിടേണ്ടി വന്നത്. ബേണ്‍ലിക്കെതിരെ 1-1, ആഴ്‌സണലുമായും ലീഡ്‌സ് യുനൈറ്റഡുമായും ഗോളില്ലാ സമനില, ഫള്‍ഹാമുമായ 2-2 പോരാട്ടങ്ങളാണ് സമനിലയില്‍ അവസാനിച്ചത്.

liverpool vs newcastle liverpool fc recorded their first english premier league victory of 2026 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT