ഫോട്ടോ: ട്വിറ്റർ 
Sports

'കോഹ്‌ലി ഉള്ളിടത്തോളം ടെസ്റ്റ് ക്രിക്കറ്റ് നീണാള്‍ വാഴട്ടെ'; പ്രശംസയില്‍ മൂടി ഷെയ്ന്‍ വോണ്‍ 

വിരാട് കോഹ് ലി ഉള്ളിടത്തോളം കാലം ടെസ്റ്റ് ക്രിക്കറ്റ് നീണാള്‍ വാഴട്ടെ എന്നാണ് വോണ്‍ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓവലിലെ ചരിത്ര ജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ പ്രശംസയില്‍ മൂടി ഷെയ്ന്‍ വോണ്‍. വിരാട് കോഹ് ലി ഉള്ളിടത്തോളം കാലം ടെസ്റ്റ് ക്രിക്കറ്റ് നീണാള്‍ വാഴട്ടെ എന്നാണ് വോണ്‍ പറയുന്നത്. 

കോഹ് ലിയിലേക്കാണ് അവര്‍ നോക്കിയത്. എല്ലാ കളിക്കാരുടേയും ബഹുമാനം കോഹ് ലി നേടുന്നു. കോഹ് ലിയെ പിന്തുണച്ച് കോഹ് ലിക്ക് വേണ്ടിയാണ് അവര്‍ കളിക്കുന്നത്. ടീം ക്യാപ്റ്റന് വേണ്ടി കളിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കോഹ് ലി പെരുമാറിയ വിധം നോക്കുമ്പോള്‍, നന്ദി വിരാട് എന്നതാണ് നമ്മള്‍ പറയേണ്ടത്, വോണ്‍ പറഞ്ഞു. 

കോഹ് ലി ടീമിനെ നയിച്ച വിധം, കളിക്കാരില്‍ കോഹ് ലി വിശ്വാസം കൊണ്ടുവന്നു. എത്ര മികച്ച ടീമാണെങ്കിലും ആ വിശ്വാസം ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാനാവില്ല. കളിയില്‍ വിശ്വാസത്തിന് ഏറെ പ്രാധാന്യമുണ്ട്. തന്റെ ടീമിന് ആ വിശ്വാസം കോഹ് ലി നല്‍കി. കോഹ് ലി നമുക്കൊപ്പമുള്ളപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റ് നീണാള്‍ വാഴട്ടെ. ഒരുപാട് ഒരുപാട് നാള്‍ ദയവായി ഞങ്ങള്‍ക്ക് വേണ്ടി കളിക്കുക...

നാലാം ടെസ്റ്റില്‍ ഓവലില്‍ 368 റണ്‍സ് ആണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്‍പില്‍ വിജയ ലക്ഷ്യം വെച്ചത്. 99 റണ്‍സിന്റെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ സമ്മര്‍ദം അതിജീവിച്ചാണ് 466 റണ്‍സ് ഇന്ത്യ കണ്ടെത്തിയത്. ഇംഗ്ലണ്ടിലെ ഇന്ത്യയുടെ 9ാമത്തെ മാത്രം ജയമാണ് ഇത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ ഒരു പരമ്പരയിലെ രണ്ട് ടെസ്റ്റില്‍ ജയം പിടിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT