ലവ്‌ലിന ബോര്‍ഗോഹെയ്ന്‍/ ട്വിറ്റര്‍ ചിത്രം 
Sports

മെഡല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സമര്‍പ്പിച്ച് ലവ്‌ലിന; രാജ്യത്തിന് പ്രചോദനമെന്ന് പ്രധാനമന്ത്രി

ലവ്‌ലിനയുടെ ബോക്‌സിങ്ങിലെ വിജയം ഒരുപാട് ഇന്ത്യക്കാര്‍ക്ക് പ്രചോദനമാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: മെഡല്‍ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നു എന്ന് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍. സെമി ഫൈനലില്‍ തുര്‍ക്കിയുടെ ബുസെനാസിനോട് തോറ്റ് പുറത്തായെങ്കിലും സെമിയില്‍ കടന്നതോടെ ലവ്‌ലിന വെങ്കലം ഉറപ്പിച്ചിരുന്നു. 

ലവ്‌ലിനയുടെ ബോക്‌സിങ്ങിലെ വിജയം ഒരുപാട് ഇന്ത്യക്കാര്‍ക്ക് പ്രചോദനമാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അവളുടെ നിശ്ചയദാര്‍ഡ്യം സ്തുത്യര്‍ഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സെമിയില്‍ ജയിച്ചിരുന്നു എങ്കില്‍ ബോക്‌സിങ് ഫൈനലില്‍ എത്തുന്ന ആദ്യ താരം എന്ന നേട്ടമാണ് ലവ്‌ലിനയെ കാത്തിരുന്നത്. എന്നാല്‍ സെമിയില്‍ തുര്‍ക്കി താരത്തിന് മുന്‍പില്‍ 5-0ന് ലവ്‌ലിന വീണു. ആദ്യ രണ്ട് റൗണ്ടുകളും 5-0നാണ് തുര്‍ക്കി താരം സ്വന്തമാക്കിയത്. ഇതോടെ തിരിച്ചു വരാനുള്ള സാധ്യതകള്‍ ഇന്ത്യന്‍ താരത്തിന് മുന്‍പില്‍ അടഞ്ഞു.

ആദ്യ റൗണ്ടില്‍ നന്നായി തുടങ്ങിയെങ്കിലും ആദ്യ റൗണ്ട് അവസാനിച്ചപ്പോള്‍ തുര്‍ക്കി താരമാണ് മുന്‍തൂക്കം നേടിയത്. ബുസെനാസിന്റെ ഹെവി പഞ്ചുകള്‍ക്കെതിരെ ആക്രമിക്കാനുള്ള ശ്രമം ലവ്‌ലിനയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഇന്ത്യന്‍ താരത്തിന്റെ പഞ്ചുകള്‍ ബ്ലോക്ക് ചെയ്യുന്നതില്‍ ബുസെനാസ് മികവ് കാണിച്ചു. 

വമ്പന്മാരായ ജര്‍മനിയുടെ നദൈന്‍ അപ്‌ടെസിനേയും മുന്‍ ലോക ചാമ്പ്യന്‍ നീന്‍ ചിന്‍ ചെന്നിനേയും തോല്‍പ്പിച്ചാണ് ലവ്‌ലിന സെമിയിലേക്ക് എത്തുന്നത്. ബോക്‌സിങ്ങില്‍ 2008ല്‍ വിജീന്ദറിലൂടേയും 2012ല്‍ മേരി കോമിലൂടേയുമാണ് ഇന്ത്യ മെഡല്‍ നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'