ചിത്രം: ട്വിറ്റര്‍ 
Sports

എജ്ജാതി! മേയേഴ്‌സ് തൂക്കിയ പടുകൂറ്റന്‍ സിക്‌സ് കണ്ടു അന്തംവിട്ട് സഹ താരങ്ങള്‍; അമ്പരപ്പിന്റെ വീഡിയോ വൈറല്‍

പഞ്ചാബ് നായകന്‍ ശിഖര്‍ ധവാനും പന്ത് ഉയര്‍ന്നു പോകുന്നത് അമ്പരന്ന് നോക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ കെയ്ല്‍ മേയേഴ്‌സ് ഈ സീസണിലാണ് ആദ്യമായി ഐപിഎല്‍ കളിക്കാനെത്തുന്നത്. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് വേണ്ടി താരം മിന്നും ഫോമില്‍ കളിക്കുകയും ചെയ്യുന്നു. താരം നല്‍കുന്ന മിന്നല്‍ തുടക്കങ്ങള്‍ ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായി മാറുകയാണ്. 

പഞ്ചാബിനെതിരെ മേയേഴ്‌സ് നേടിയ ഒരു സിക്‌സ് ശ്രദ്ധേയമായി. മത്സരത്തിന്റെ മൂന്നാം ഓവറിലാണ് ഈ കൂറ്റന്‍ സിക്‌സിന്റെ പിറവി. പഞ്ചാബ് താരം ഗുര്‍നൂര്‍ ബ്രാറിന്റെ പന്തിലാണ് ഈ കൂറ്റന്‍ സിക്‌സ് പിറന്നത്. 

പന്തിന്റെ പോക്ക് കണ്ടു മേയേഴ്‌സിന്റെ ലഖ്‌നൗ ടീമിലെ സഹ താരങ്ങള്‍ അമ്പരക്കുന്ന ദൃശ്യങ്ങളാണ് വൈറലായി മാറിയത്. പഞ്ചാബ് നായകന്‍ ശിഖര്‍ ധവാനും പന്ത് ഉയര്‍ന്നു പോകുന്നത് അമ്പരന്ന് നോക്കുന്നുണ്ട്. സിക്‌സ് കണ്ടുള്ള ഡഗൗട്ടിലെ സഹ താരങ്ങളുടെ അന്തംവിടലിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തു. 

പഞ്ചാബിനെതിരായ പോരാട്ടത്തില്‍ ടീം കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ അതിന് തുടക്കമിട്ടതും മേയ്‌ഴ്‌സ് തന്നെ. 24 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതം താരം 54 റണ്‍സാണ് അടിച്ചെടുത്തത്. എട്ട് മത്സരങ്ങളില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ 297 റണ്‍സ് താരം ഇതുവരെ അടിച്ചെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT