LSG Post Big Score Against Punjab After Inglis Fifty. ipl 2026/x
Sports

'ജോഷ് തിരികൊളുത്തി, ബദോനി കത്തിക്കയറി'; പഞ്ചാബിനെതിരെ തകർത്തടിച്ച് ലഖ്‌നൗ, വിജയലക്ഷ്യം 197 റൺസ്

പിന്നാലെ ക്രീസിൽ എത്തിയ ആയുഷ് ബദോനി പഞ്ചാബ് ബൗളർമാരെ കടന്നാക്രമിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ലഖ്‌നൗ: ഐപിഎല്ലിൽ പഞ്ചാബിനെതിരെ മികച്ച സ്കോർ കണ്ടെത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. 20 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ റൺസ് ആണ് ലഖ്‌നൗ അടിച്ചെടുത്തത്. ലഖ്‌നൗവിനു വേണ്ടി ജോഷ് ഇംഗ്ലിസ് നേടിയ അർധ സെഞ്ച്വറി നേടി.

നേരത്തെ, ടോസ് നേടിയ പഞ്ചാബി സൂപ്പർ കിങ്‌സ് ബൗളിംഗ് തെരഞ്ഞെടുക്കുക ആയിരുന്നു. ഓപ്പണറായി കളത്തിലെത്തിയ ജോഷ് ഇംഗ്ലിസ് വെടിക്കെട്ട് ബാറ്റിങ് ആണ് പുറത്തെടുത്തത്. 44 പന്തിൽ 72 റൺസ് ആണ് താരം നേടിയത്. എന്നാൽ, ജോഷ് നൽകിയ മികച്ച തുടക്കം മുതലാക്കാൻ ലഖ്‌നൗവിന്റെ ടോപ് ഓർഡർ ബാറ്റർമാർക്ക് കഴിഞ്ഞില്ല. അർഷിൻ കുൽക്കർണി പൂജ്യത്തിനും നിക്കോളാസ് പൂരാൻ രണ്ട് റൺസും നേടി പുറത്തായി.

പിന്നാലെ ക്രീസിൽ എത്തിയ ആയുഷ് ബദോനി പഞ്ചാബ് ബൗളർമാരെ കടന്നാക്രമിച്ചു. 18 പന്തിൽ 43 റൺസ് ആണ് താരം അടിച്ചെടുത്തത്. നായകൻ ഋഷഭ് പന്ത് 26 റൺസ് നേടി ബദോനിക്ക് മികച്ച പിന്തുണ നൽകി. ഇരുവരും പുറത്തായ ശേഷം ക്രീസിൽ എത്തിയ അബ്ദുൾ സമദ് വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. താരം പുറത്താകാതെ 20 പന്തിൽ 37 റൺസ് അടിച്ചെടുത്തു. പഞ്ചാബിനായി മാര്‍ക്കോ യാന്‍സന്‍ യുസ്‍വേന്ദ്ര ചഹൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്‍ത്തി.

LSG Post Big Score Against Punjab After Inglis Fifty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചതിയന്മാര്‍, ചര്‍ച്ച ചെയ്തു സമയം പാഴാക്കാനില്ല'; ഇറാനുമായി വെടിനിര്‍ത്തല്‍ അവസാനിച്ചെന്ന് ട്രംപ്

പൊലീസ് ജീപ്പിന് പിഴയിട്ട് എംവിഡി; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്ത് പൊലീസ്

പൊലീസിനെ കണ്ടപ്പോൾ കഞ്ചാവ് അടുപ്പിലിട്ട് കത്തിക്കാൻ ശ്രമം; കരിഞ്ഞ മണത്തിൽ കുടുങ്ങി

ഒരു കോടി രൂപയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 60 lottery result

'ഇന്ത്യയിൽ അദ്ദേഹത്തിന്റെ ജീവിതം സിലബസിൽ ഉൾപ്പെടുത്തുന്ന ദിവസമായിരിക്കും സിനിമയുടെ യഥാർഥ വിജയം'; 'ജി ഡി എന്നി'നെക്കുറിച്ച് മാധവൻ