ആവേഷ് ഖാന്‍ 
Sports

ശുഭ്മാന്‍ ഗില്ലിന്റെ ഒറ്റയാള്‍ പോരാട്ടം; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 145 റണ്‍സ് വിജയലക്ഷ്യം

ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധസെഞ്ച്വറിയുടെ ബലത്തിലാണ്‌ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുനെ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 145 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിങ്ങിയ ഗുജറാത്ത്, തുടക്കത്തിലെ തകര്‍ച്ചയ്ക്ക് പിന്നാലെ ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധസെഞ്ച്വറിയുടെ ബലത്തിലാണ്‌ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഗില്‍ 49 പന്തില്‍ പുറത്താകാതെ 63 റണ്‍സെടുത്തു. ലഖ്‌നൗവിനായി ആവേഷ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

വൃദ്ധിമാന്‍ സാഹയെ മൂന്നാം ഓവറിലെ നാലാം പന്തില്‍ മൊഹ്‌സിന്‍ ഖാന്‍ പുറത്താക്കി. 11 പന്തില്‍ അഞ്ച് റണ്‍സ് മാത്രമായിരുന്നു സാഹ നേടിയത്. പിന്നിലെ മാത്യൂ വെയ്ഡ്(7 പന്തില്‍ 10), നായകന്‍ ഹര്‍ദിക് പാണ്ഡ്യ(13 പന്തില്‍ 11)യും മടങ്ങി. പത്താം ഓവറിലെത്തിയപ്പോള്‍ മൂന്ന് വിക്കറ്റിന് 51  എന്ന നിലയിലായിരുന്നു. 

ഡേവിഡ് മില്ലര്‍ തകര്‍ത്തടിക്കാന്‍ തുടങ്ങിയെങ്കിലും 24 പന്തില്‍ 26 റണ്‍സെടുത്ത് 16ാം ഓവറില്‍ ഹോള്‍ഡറിന് കീഴടങ്ങി. ഒരറ്റത്ത് കാലുറപ്പിച്ച ശുഭ്മാന്‍ ഗില്‍ പിന്നാലെ 42 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT