ഫോട്ടോ: ട്വിറ്റർ 
Sports

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിംബാബ്‌വെ താരം ഐപിഎല്‍ കളിക്കാനെത്തുന്നു; മാര്‍ക്ക് വുഡിന് പകരം ബ്ലസിങ് മുസറബാനി ? 

മാര്‍ക്ക് വുഡിന് പകരം ബംഗ്ലാദേശ് താരം ടസ്‌കിന്‍ അഹമ്മദിനെ ടീമിലെത്തിക്കുവാന്‍ സൂപ്പര്‍ ജയന്റ്‌സ് ശ്രമിച്ചെങ്കിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ടസ്‌കിന് അനുമതി നല്‍കിയില്ല

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്‍ തുടങ്ങാനിരിക്കെ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് തയ്യാറെടുപ്പുകളുടെ തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ലേലത്തില്‍ അവര്‍ സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡിന് പരിക്കേറ്റതാണ് അവര്‍ക്ക് തിരിച്ചടിയായത്. ഇതോടെ താരം ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. 

മാര്‍ക്ക് വുഡിന് പകരം ബംഗ്ലാദേശ് താരം ടസ്‌കിന്‍ അഹമ്മദിനെ ടീമിലെത്തിക്കുവാന്‍ സൂപ്പര്‍ ജയന്റ്‌സ് ശ്രമിച്ചെങ്കിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ടസ്‌കിന് അനുമതി നല്‍കിയില്ല. ഇതോടെ മറ്റൊരു താരത്തിനായി ലഖ്‌നൗ ടീം ശ്രമിക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. 

ഇപ്പോഴിതാ ലഖ്‌നൗ ടീം സിംബാബ്‌വെ പേസറായ ബ്ലസിങ് മുസറബാനിയെ ടീമിലെത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. താരത്തെ നെറ്റ് ബൗളറായിട്ടാണോ അതോ പകരക്കാരന്‍ താരമായാണോ ടീം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. 

ബ്ലസിങ് മുസറബാനി കളിക്കാനിറങ്ങിയാല്‍ എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഐപിഎലിന്റെ ഭാഗമാകുന്ന സിംബാബ്‌വെ താരമായി അദ്ദേഹം മാറും. ഐപിഎല്‍ കളിക്കാനിറങ്ങുന്ന നാലാമത്തെ മാത്രം സിംബാബ്‌വെ താരമായും അദ്ദേഹം മാറും. 

ബ്രണ്ടന്‍ ടെയ്‌ലറാണ് അവസാനമായി ഐപിഎല്‍ കളിച്ച സിംബാബ്‌വെ താരം. 2015 സീസണില്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായാണ് കളിച്ചത്. നേരത്തെ തതേന്ദ തയ്ബു (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), റെ പ്രൈസ് (മുംബൈ ഇന്ത്യന്‍സ്) എന്നിവരാണ് ഐപിഎല്‍ കളിച്ച മറ്റ് സിംബാബ്‌വെ താരങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം