ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍/ഫോട്ടോ: പിടിഐ 
Sports

ഇന്ന് ജയിച്ചാല്‍ ലഖ്‌നൗ പ്ലേഓഫിലേക്ക്; കൊല്‍ക്കത്തക്ക് വേണ്ടത് കൂറ്റന്‍ ജയം; ഐപിഎല്ലില്‍ ജീവന്മരണ പോരാട്ടം

13 കളിയില്‍ നിന്ന് എട്ട് ജയവും അഞ്ച് തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് ലഖ്‌നൗ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നിര്‍ണായക മത്സരം. പ്ലേഓഫ് ഉറപ്പിക്കാന്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഇറങ്ങുമ്പോള്‍ അവസാന ശ്രമത്തിനായാണ് കൊല്‍ക്കത്തയുടെ വരവ്. ഇന്ന് ജയിച്ചാല്‍ ലഖ്‌നൗ പ്ലേഓഫ് ഉറപ്പിക്കും. 

13 കളിയില്‍ നിന്ന് എട്ട് ജയവും അഞ്ച് തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് ലഖ്‌നൗ. 13 കളിയില്‍ നിന്ന് 12 പോയിന്റുമായി കൊല്‍ക്കത്ത ആറാം സ്ഥാനത്തും. ഇന്ന് ലഖ്‌നൗ തോറ്റാല്‍ ഡല്‍ഹി, ബാംഗ്ലൂര്‍ ടീമുകളുടെ പ്ലേഓഫ് സാധ്യത വര്‍ധിക്കും. 

ഇന്ന് ലഖ്‌നൗവിനെ കൊല്‍ക്കത്ത തോല്‍പ്പിക്കുകയും ബാംഗ്ലൂരും ഡല്‍ഹിയും അവരുടെ അവസാന മത്സരം ജയിക്കുകയും ചെയ്താല്‍ ലഖ്‌നൗ, ബാംഗ്ലൂര്‍, ഡല്‍ഹി ടീമുകളുടെ പോയിന്റ് 16 വീതമാവും. ഇവിടെ നെറ്റ്‌റണ്‍റേറ്റ് വിധി നിര്‍ണയിക്കും. കൊല്‍ക്കത്തയ്ക്ക് പ്ലേഓഫില്‍ കടക്കണം എങ്കില്‍ ലഖ്‌നൗവിനെ ഇന്ന് തോല്‍പ്പിക്കുന്നതിനൊപ്പം ഡല്‍ഹിയും ബാംഗ്ലൂരും അവരുടെ അവസാന മത്സരങ്ങളില്‍ തോല്‍ക്കണം. നെറ്റ്‌റണ്‍റേറ്റില്‍ കൊല്‍ക്കത്തയ്ക്ക് മുന്‍പിലെത്തുകയും വേണം.

മധ്യനിരയിലെ ബാറ്റിങ് ആണ് ലഖ്‌നൗവിനെ വലയ്ക്കുന്നത്. 5 ഓപ്പണിങ് കോമ്പിനേഷന്‍ ട്രൈ ചെയ്ത് കഴിഞ്ഞ കൊല്‍ക്കത്തയ്ക്ക് അവസാന മത്സരത്തിലും പുതിയ ഓപ്പണിങ് കൂട്ടുകെട്ടിനെ ഇറക്കണം. പരിക്കിനെ തുടര്‍ന്ന് രഹാനെ പുറത്തായതോടെ ബി ഇന്ദ്രജിത്ത് ഇലവനിലേക്ക് എത്തിയേക്കും. 

കൊല്‍ക്കത്ത സാധ്യത ഇലവന്‍: ബി ഇന്ദ്രജിത്, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, സാം ബില്ലിങ്‌സ്, റിങ്കു സിങ്, റസല്‍, നരെയ്ന്‍, ഉമേഷ് യാദവ്, സൗത്തി, വരുണ്‍ ചക്രവര്‍ത്തി. 

ലഖ്‌നൗ സാധ്യത ഇലവന്‍: ഡികോക്ക്, രാഹുല്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, സ്റ്റൊയ്‌നിസ്, ആയുഷ് ബദോനി, ഹോള്‍ഡര്‍, ആവേശ് ഖാന്‍, മൊഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌നോയ്, ദുഷ്മന്ത ചമീര

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT