ഉറു​ഗ്വേയ്ക്കെതിരായ കളിയിൽ മെസി/ഫോട്ടോ: ട്വിറ്റർ 
Sports

വീണ്ടും മാജിക്കൽ മെസി അസിസ്റ്റ്!  വിജയ ​ഗോൾ പിറന്നത് നായകന്റെ ഉജ്വല ക്രോസിൽ നിന്ന് 

ഒരു ​ഗോളിന് മെസിയും കൂട്ടരും തോൽപ്പിച്ചപ്പോൾ അവിടെ അർജന്റീനയുടെ വിജയ ​ഗോളിലേക്ക് വഴി വെച്ച മെസിയുടെ അസിസ്റ്റാണ് ആരാധകരുടെ മനം നിറയ്ക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

യൂറോയ്ക്ക് മുൻപ് നടന്ന ലോകകപ്പ് യോ​ഗ്യതാ മത്സരം മുതൽ വേട്ടയാടിയ സമനില കുരുക്ക് കോപ്പ അമേരിക്കയിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ അർജന്റീന തകർത്തു. ഉറു​ഗ്വേയെ എതിരില്ലാത്ത ഒരു ​ഗോളിന് മെസിയും കൂട്ടരും തോൽപ്പിച്ചപ്പോൾ അവിടെ അർജന്റീനയുടെ വിജയ ​ഗോളിലേക്ക് വഴി വെച്ച മെസിയുടെ അസിസ്റ്റാണ് ആരാധകരുടെ മനം നിറയ്ക്കുന്നത്. 

13ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്ന് മെസിയുടെ അസിസ്റ്റിലൂടെയാണ് അർജന്റീന ​ഗോൾ വല കുലുക്കിയത്. തന്റെ മുൻപിൽ നിന്ന് ഉറു​ഗ്വേയൻ താരത്തെ വിദ​ഗ്ധമായി മറികടന്ന് ലൈൻ കടന്ന് പന്ത് പുറത്തേക്ക് പോവുന്നതിന് മുൻപ്  ബാക്ക് പോസ്റ്റിലേക്ക് മെസിയുടെ ക്രോസ് എത്തി. ഇവിടെ റോഡ്രി​ഗസിന്റെ ​ഹെഡർ പോസ്റ്റിലിടിച്ച് ​ഗോൾവലയിലേക്ക് വീണു. 

ജയത്തോടെ സ്കലോനിയുടെ സംഘം തോൽവിയറിയാതെ 15 മത്സരങ്ങൾ പിന്നിട്ടു. മികച്ച കളിയല്ല ഉറു​ഗ്വേയ്ക്ക് എതിരെ അർജന്റീനിയിൽ നിന്ന് വന്നതെങ്കിലും കോപ്പ അമേരിക്ക പോയിന്റ് ടേബിളിൽ ചിലിക്കൊപ്പം അർജന്റീന സ്ഥാനം കണ്ടെത്തുകയും ചെയ്തു. ഉറു​ഗ്വേയ്ക്ക് എതിരായ അർജന്റീനയുടെ 90ാം ജയമാണ് ഇത്. 195മത്സരങ്ങൾ കളിച്ചപ്പോൾ ഉറു​ഗ്വേ അർജന്റീനക്കെതിരെ ജയിച്ചത് 59 വട്ടവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം