Magnus Carlsen x
Sports

റാപിഡ് ചെസ് ലോക കിരീടം കാള്‍സന്; ചാംപ്യനാകുന്നത് ആറാം വട്ടം

ഇന്ത്യയുടെ അര്‍ജുന്‍ എരിഗൈസിയ്ക്കും കൊനേരി ഹംപിയ്ക്കും വെങ്കലം

സമകാലിക മലയാളം ഡെസ്ക്

ദോഹ: ഫിഡെ ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സന് കിരീടം. കരിയറില്‍ ആറാം തവണയാണ് കാള്‍സന്‍ കിരീടം സ്വന്തമാക്കുന്നത്. ഇന്ത്യയുടെ അര്‍ജുന്‍ എരിഗൈസിയ്ക്കാണ് പുരുഷ വിഭാഗത്തില്‍ വെങ്കലം. താരത്തിനു 9.5 പോയിന്റ്. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ കൊനേരു ഹംപിയും വെങ്കലം നേടി.

10.5 പോയിന്റുകള്‍ നേടിയാണ് കാള്‍സന്‍ കിരീടം ഉറപ്പിച്ചത്. നേരത്തെ 2014, 15, 19, 22, 23 വര്‍ഷങ്ങളിലാണ് കാള്‍സന്റെ കിരീട നേട്ടം. മൂന്ന് തുടര്‍ ജയങ്ങളുമായാണ് താരം അവസാന പോരാട്ടത്തിനിറങ്ങിയത്. അവസാന റൗണ്ടില്‍ അനിഷ് ഗിരിയുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെ കിരീടമുറപ്പിച്ചു.

നേരിയ വ്യത്യാസത്തിലാണ് വനിതാ വിഭാഗത്തില്‍ ഹംപിയ്ക്കു മൂന്നാം കിരീടം നഷ്ടമായത്. അലക്‌സാന്ദ്ര ഗൊര്യാച്കിന, സു ജിനര്‍ എന്നിവരാണ് സ്വര്‍ണം, വെള്ളി കിരീടങ്ങള്‍ നേടിയത്. മൂന്ന് പേര്‍ക്കും 8.5 പോയിന്റായിരുന്നു. ടൈ ബ്രേക്കറില്‍ ഇരുവര്‍ക്കും ഹംപിയേക്കാള്‍ പോയിന്റ് വന്നതോടെയാണ് ഇന്ത്യന്‍ താരം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

ടൂര്‍ണമെന്റില്‍ കളിച്ച മലയാളി താരം നിഹാല്‍ സരിന്‍ 19ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. താരം 8.5 പോയിന്റുകള്‍ നേടി. ക്ലാസിക്ക് ലോക ചാംപ്യന്‍ ഡി ഗുകേഷ് ഇതേ പോയിന്റുമായി 20ാം സ്ഥാനത്തും ആര്‍ പ്രഗ്നാനന്ദ 27ാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

Magnus Carlsen captured his sixth World Rapid Chess Championship title after a dramatic final day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പേരില്‍ ഡിജിറ്റല്‍ അറസ്റ്റ്; 68കാരിയില്‍ നിന്ന് 3.71 കോടി രൂപ തട്ടി

വേടനും ബനാമറും: രാഷ്ട്രീയകലയുടെ വിരുദ്ധമുഖങ്ങൾ

നഴ്സുമാരെ ഇതിലെ.. കൈ നീട്ടി വിളിക്കുന്നു വിദേശ രാജ്യങ്ങൾ; മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

'ഇങ്ങനെ വ്യാഖ്യാനിച്ചാല്‍ എംഎല്‍എ പൊതുസേവകനല്ല'; ഉന്നാവോ കേസില്‍ ഹൈക്കോടതിക്ക് വിമര്‍ശനം

SCROLL FOR NEXT