കിരണ്‍ നവ്ഗിരെ എക്സ്
Sports

8 കൂറ്റന്‍ സിക്‌സുകള്‍, വെറും 25 പന്തില്‍ 64 റണ്‍സ്! കമ്പക്കെട്ടിന് തിരി കൊളുത്തി കിരണ്‍ നവ്ഗിരെ (വിഡിയോ)

സീനിയര്‍ വനിതാ ഏകദിനത്തിലാണ് വെടിക്കെട്ട് ബാറ്റിങ്

Author : സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റില്‍ വീണ്ടും വെടിക്കെട്ട് ബാറ്റിങ്. റെയില്‍വേസിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മഹാരാഷ്ട്ര താരം കിരണ്‍ നവ്ഗിരെയാണ് കമ്പക്കെട്ടിന് തിരികൊളുത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലി വര്‍മ 115 പന്തില്‍ 194 റണ്‍സ് അടിച്ചിരുന്നു. പിന്നാലെയാണ് കിരണിന്റെ തീപ്പൊരി ബാറ്റിങ്.

താരം വെറും 25 പന്തുകള്‍ നേരിട്ട് അടിച്ചെടുത്തത് 64 റണ്‍സ്. ഇതില്‍ എട്ട് സിക്‌സുകളും ഒരു ഫോറും ഉള്‍പ്പെടുന്നു. ശേഷിക്കുന്ന റണ്‍സ് മാത്രമാണ് താരം ഓടിയെടുത്തത്.

മത്സരത്തില്‍ ആദ്യം ബാറ്റിങിനു ഇറങ്ങിയ മഹാരാഷ്ട്ര 48.4 ഓവറില്‍ 254 റണ്‍സില്‍ എല്ലാവരും പുറത്തായി. സെമി ബെര്‍ത്ത് ലക്ഷ്യമിട്ട് റെയില്‍വേസ് ബാറ്റിങ് തുടരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം