എല്‍ദോസ് പോള്‍/ഫോട്ടോ: എഎഫ്പി 
Sports

ചരിത്രമെഴുതി മലയാളി താരം എല്‍ദോസ് പോള്‍; ട്രിപ്പിള്‍ ജംപില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപില്‍ ഫൈനലില്‍

Author : സമകാലിക മലയാളം ഡെസ്ക്

യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപില്‍ ഫൈനലില്‍. ഗ്രൂപ്പ് എയില്‍ തന്റെ രണ്ടാം ശ്രമത്തില്‍ 16.68 മീറ്റര്‍ ചാടിയാണ് എല്‍ദോസ് പോള്‍ ഫൈനല്‍ ഉറപ്പിച്ചത്. 

ആദ്യ ശ്രമത്തില്‍ 16.12 മീറ്ററാണ് എല്‍ദോസ് പോളിന് കണ്ടെത്താനായത്. ആദ്യ ശ്രമം കഴിഞ്ഞപ്പോള്‍ ഗ്രൂപ്പ് എയില്‍ എട്ടാം സ്ഥാനത്തായിരുന്നു എല്‍ദോസ്. എന്നാല്‍ രണ്ടാം ശ്രമത്തില്‍ 16.68 കണ്ടെത്താനായത് തുണയായി. മൂന്നാം ശ്രമത്തില്‍ 16.34 ആണ് എല്‍ദോസ് പോള്‍ ചാടിയത്. 

എല്‍ദോസ് പോളിനൊപ്പം പ്രവീണ്‍ ചിത്രവെല്ലും ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്കായി മത്സരിച്ചിരുന്നു. എന്നാല്‍ ഫൈനലിലെത്താന്‍ താരത്തിനായില്ല. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് ഒപ്പം രോഹിത് യാദവും ഫൈനലില്‍ കടന്നു. 

ജാവലിന്‍ ത്രോ ഗ്രൂപ്പ് ബിയില്‍ ആദ്യ ശ്രമത്തില്‍ 80.42 മീറ്റര്‍ ആണ് രോഹിത് യാദവ് കണ്ടെത്തിയത്. രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തില്‍ കണ്ടെത്തിയത് 77.32 മീറ്ററാണ്. എന്നാല്‍ ആദ്യ ത്രോയിലെ 80.42 മീറ്ററിന്റെ ബലത്തില്‍ ടോപ് 12ല്‍ ഉള്‍പ്പെട്ടതോടെ രോഹിത് യാദവും ഫൈനലില്‍ കടന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT