'ദൃശ്യങ്ങള്‍ ദിലീപ് കണ്ടു, തെളിവ് നശിപ്പിച്ചു'; തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2022 08:00 AM  |  

Last Updated: 22nd July 2022 08:00 AM  |   A+A-   |  

dileep

ദിലീപ് / ഫയല്‍

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് അധിക കുറ്റപത്രം സമര്‍പ്പിക്കുക. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ കേസില്‍ പ്രതിയാക്കിയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നത്. 

ഇതോടെ കേസില്‍ 9 പ്രതികളാകും. 1500ലേറെ പേജുള്ള കുറ്റപത്രത്തില്‍ 90 ലേറെ പുതിയ സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ നിലവിലുള്ള വകുപ്പുകള്‍ക്ക് പുറമെ തെളിവ് നശിപ്പിച്ചത് അടക്കമുള്ള കുറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് അധിക കുറ്റപത്രം. 

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സുഹൃത്തായ ശരത് മുഖേന ദിലീപിന്റെ കൈവശമെത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ തെളിവ് നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നെന്നും കുറ്റപത്രത്തിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാലികളും ഗൂഢാലോചന നടത്തിയതായും കുറ്റപത്ത്രതിലുണ്ട്. 

2021 ഡിസംബര്‍ 25 ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. കേസിന്റെ വിചാരണ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്ന് കോടതി തീരുമാനമെടുക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; എസ്‌ഐ മര്‍ദിച്ചതായി ബന്ധുക്കള്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ