ചിത്രം;ആര്‍സിബി, ഫേയ്സ്ബുക്ക് 
Sports

മലയാളി താരം സച്ചിന്‍ ബേബിയും അണ്‍സോള്‍ഡ്; പീയുഷ് ചൗളയ്ക്കും ആവശ്യക്കാരില്ല 

രഞ്ജി ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ ഐപിഎല്‍ താര ലേലത്തില്‍ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ എത്തിയില്ല

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കേരള രഞ്ജി ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ ഐപിഎല്‍ താര ലേലത്തില്‍ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ എത്തിയില്ല. 20 ലക്ഷം രൂപയായിരുന്നു സച്ചിന്റെ അടിസ്ഥാന വില. 

കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു സച്ചിന്‍. ബാംഗ്ലൂരിന് വേണ്ടി ഒരു മത്സരം കളിച്ചെങ്കിലും ബാറ്റിങ്ങില്‍ മികവ് കാണിക്കാനായില്ല. ഐപിഎല്‍ താര ലേലത്തിന്റെ ആദ്യ ദിനം മലയാളി താരങ്ങളായ വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീനേയും സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ മുന്‍പോട്ട് വന്നിരുന്നില്ല. 

താര ലേലത്തിന് ഒടുവില്‍ അണ്‍സോള്‍ഡ് കളിക്കാരെ വീണ്ടും പരിഗണിക്കുമ്പോള്‍ മലയാളി താരങ്ങള്‍ക്ക് വിളിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മലയാളി പേസര്‍ ബേസില്‍ തമ്പിയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിരുന്നു. 

പീയുഷ് ചൗള അണ്‍സോള്‍ഡ്‌

ലെഗ് സ്പിന്നര്‍ പീയുഷ് ചൗള, ന്യൂസിലന്‍ഡ് സ്പിന്നര്‍ ഇഷ് സോധി, കരണ്‍ ശര്‍മ, തബ്രെയ്‌സ് ഷംസി, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, റിക്കി ഭുവി, ഹിമാന്‍ഷു റാണ, ഹര്‍നൂര്‍ സിങ്,ഹിമാത് സിങ്,വിരാട് സിങ് എന്നിവരും അണ്‍സോള്‍ഡായി. 

ലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷ്ണയെ 70 ലക്ഷം രൂപയ്ക്ക് ചെന്നൈ ടീമിലെത്തിച്ചു. ഷഹബാസ് നദീമിനെ ലഖ്‌നൗ സ്വന്തമാക്കിയത് 50 ലക്ഷം രൂപയ്ക്ക്. മായങ്ക് മാര്‍ക്കണ്ഡേ 65 ലക്ഷം രൂപയ്ക്ക് മുംബൈയിലേക്ക് എത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT