സൂര്യമാനസം സിനിമയില്‍ മമ്മൂട്ടിക്കൊപ്പം സൗകര്‍ ജാനകി 
Sports

'അമ്മച്ചിക്ക് പ്രണാമമര്‍പ്പിച്ച് പുട്ടുറുമീസ്'; സൗകര്‍ ജാനകിയ്‌ക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കിട്ട് മമ്മൂട്ടി

അന്തരിച്ച പ്രശ്‌സത നടി സൗകര്‍ ജാനകിയെ അനുസ്മരിച്ച് മമ്മൂട്ടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: അന്തരിച്ച പ്രശ്‌സത നടി സൗകര്‍ ജാനകിയെ അനുസ്മരിച്ച് മമ്മൂട്ടി. ഇതിഹാസ നടി സൗകര്‍ ജാനകിയുടെ നിര്യാണത്തില്‍ ഹൃദയം നിറഞ്ഞ അനുശോചനം. അവര്‍ക്കൊപ്പം 'സൂര്യമാനസം' എന്ന ചിത്രത്തില്‍ അഭിയനയിക്കാന്‍ കഴിഞ്ഞതിന്റെ നല്ല ഓര്‍മകള്‍ സ്മരണയിലെത്തുന്നതായും മമ്മൂട്ടി പറഞ്ഞു.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലിരിക്കെ വെളളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 450-ലധികം സിനിമകളിലും 300-ലധികം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1964 ല്‍ പുറത്തിറങ്ങിയ സ്‌കൂള്‍ മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. മമ്മൂട്ടി ചിത്രമായ സൂര്യ മാനസത്തിലും പ്രധാന വേഷത്തിലെത്തിയിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച പുട്ട് ഉറുമീസ് എന്ന കഥാപാത്രത്തിന്റെ അമ്മയായാണ് ചിത്രത്തില്‍ ജാനകി എത്തിയത്.

1931 ഡിസംബര്‍ 12ന് ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരത്തനായിരുന്നു ജനനം. 1950ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഷാവുകാരു ആണ് ആദ്യ ചിത്രം. ഇതോടെയാണ് ശങ്കരമഞ്ചി ജാനകി സൗകര്‍ ജാനകി ആയത്. 2023ല്‍ പുറത്തിറങ്ങിയ അന്നി മഞ്ചി ശകുനമുലേ എന്ന തെലുങ്ക് ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. 2022ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീനയെ 'പൂട്ടി' ഫിഫ; മൂന്ന് കോടി പിഴയൊടുക്കണം; അഞ്ച് താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

7500 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ്; വരുന്നു വിവോയുടെ പുതിയ ഫോണ്‍

കൂടുതല്‍ നേട്ടം, കെഎസ്എഫ്ഇ ചിട്ടിയും മ്യൂച്ചല്‍ ഫണ്ടും ചേര്‍ത്തുള്ള സമ്പാദ്യതന്ത്രം; അറിയാം വിശദമായി

'മലബാറിന്റെ റെയില്‍വേ വികസനത്തിന് കനത്ത പ്രഹരം; കേരളത്തിലെ ബിജെപി നേതൃത്വം ജനങ്ങളോട് മറുപടി പറയണം'

കേരളത്തിന് റെയില്‍വേയുടെ ഇരുട്ടടി, പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ചു; മംഗലൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്