man city vs leeds united x
Sports

ഒന്നാം മിനിറ്റിലും 91ാം മിനിറ്റിലും ഫോഡന്‍ ഗോള്‍! എത്തിഹാദില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തിരിച്ചു വരവ്

ടോട്ടനത്തെ ഫുള്‍ഹാം അട്ടിമറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയ വഴിയില്‍. ത്രില്ലര്‍ പോരില്‍ ലീഡ്‌സ് യുനൈറ്റഡിനെ മാഞ്ചസ്റ്റര്‍ സിറ്റി വീഴ്ത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. ന്യൂകാസില്‍ യുനൈറ്റഡ് എവര്‍ട്ടനെ വീഴ്ത്തിയപ്പോള്‍ ടോട്ടനത്തെ ഫുള്‍ഹാം അട്ടിമറിച്ചു. സണ്ടര്‍ലാന്‍ഡ്, ബ്രെന്റ്‌ഫോര്‍ഡ് ടീമുകളും വിജയം സ്വന്തമാക്കി.

ഒന്നാം മിനിറ്റിലും 91ാം മിനിറ്റിലും ഗോളുകള്‍ നേടിയ ഫില്‍ ഫോഡന്റെ ശ്രദ്ധേയ പ്രകടനമാണ് സിറ്റിയ്ക്ക് ജയമൊരുക്കിയത്. ഒന്നാം മിനിറ്റില്‍ തന്നെ ഫോഡനെ സിറ്റിയെ മുന്നിലെത്തിച്ചു. 25ാം മിനിറ്റില്‍ ഗ്വാര്‍ഡിയോളും വല ചലിപ്പിച്ചതോടെ സിറ്റി ഡബിള്‍ ലീഡുമായി കളിയില്‍ തുടക്കം തന്നെ പിടിമുറുക്കി.

എന്നാല്‍ രണ്ടാം പകുതിയില്‍ ലീഡ്‌സ് തിരിച്ചടിച്ചു. 49ാം മിനിറ്റില്‍ ഡോമിനിക്ക് കാല്‍വര്‍ട് ലെവിനിലൂടെ ലീഡ്‌സ് തിരിച്ചടിയ്ക്കു തുടക്കമിട്ടു. 68ാം മിനിറ്റില്‍ ലുകാസ് എന്‍മെചയും വല ചലിപ്പിച്ചതോടെ അവര്‍ സമനില പിടിച്ചു.

പിന്നീടാണ് 91ാം മിനിറ്റിലെ ഫോഡന്റെ കിടിലന്‍ ഗോള്‍. ബോക്‌സില്‍ നിന്നു വെട്ടിത്തിരിഞ്ഞുള്ള താരത്തിന്റെ ഷോട്ട് വലയിലേക്ക് കയറി.

സ്വന്തം തട്ടകത്തില്‍ ഫുള്‍ഹാമിനോട് 1-2നാണ് ടോട്ടനം തോല്‍വി വഴങ്ങിയത്. എവര്‍ട്ടനെ ന്യൂകാസില്‍ യുനൈറ്റഡ് 1-4നാണ് പരാജയപ്പെടുത്തിയത്. സണ്ടര്‍ലാന്‍ഡ് 3-2നു ബേണ്‍മതിനെ വീഴ്ത്തി. ബ്രെന്റ്‌ഫോര്‍ഡ് 3-1നു ബേണ്‍ലിയെ പരാജയപ്പെടുത്തി.

man city vs leeds united: Manchester City and Sunderland earned 3-2 victories over Leeds United and Bournemouth in front of home fans

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ മുതല്‍ അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറിടത്ത് ഓറഞ്ച്; ജാഗ്രത

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടോ? ഈ സെറ്റിങ്‌സ് ഓണ്‍ ചെയ്യാം

ധവളപത്രം എഐ ഉപയോഗിച്ച് തയ്യാറാക്കി; ധനവകുപ്പിലെ രഹസ്യരേഖകള്‍ ചോര്‍ന്നു; ആരോപണവുമായി തോമസ് ഐസക്

ചുരുണ്ട മുടിയാണോ? മുടി വരണ്ടുപോകാതെ പരിപാലിക്കാൻ 9 മാർ​ഗങ്ങൾ

ഭാര്യയോട് ദിവസങ്ങളോളം സംസാരിക്കാതിരിക്കുന്നത് ക്രൂരതയല്ല: ആത്മഹത്യാ കേസില്‍ സുപ്രീംകോടതി

SCROLL FOR NEXT