ഒറെയ്ലിയുടെ ​ഗോളുകൾ man city vs newcastle x
Sports

20കാരന്റെ ഇരട്ട ​ഗോളുകൾ! കിരീടപ്പോര് മുറുക്കി മാഞ്ചസ്റ്റര്‍ സിറ്റി; തുടരെ 8 മത്സരങ്ങളില്‍ അപരാജിതര്‍

സമനിലയില്‍ കുരുങ്ങി ആസ്റ്റന്‍ വില്ല, ചെല്‍സി ടീമുകള്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലുമായുള്ള പോയിന്റ് വ്യത്യാസം രണ്ടിലേക്ക് കുറച്ച് മാഞ്ചസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം ആവേശകരമാക്കി സിറ്റി ന്യൂകാസില്‍ യുനൈറ്റഡിനെതിരായ പോരാട്ടത്തില്‍ ജയിച്ചു കയറി. സ്വന്തം തട്ടകമായ എത്തിഹാദില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. തുടരെ എട്ട് മത്സരങ്ങളായി തോല്‍വി അറിയാതെയാണ് പ്രീമിയര്‍ ലീഗില്‍ സിറ്റി കുതിക്കുന്നത്.

20കാരന്‍ നിക്കോ ഒറെയ്‌ലിയുടെ ഇരട്ട ഗോള്‍ മികവിലാണ് സിറ്റിയുടെ ജയം. കളി 27 മിനിറ്റ് എത്തുമ്പോള്‍ തന്നെ മത്സരത്തിലെ മൂന്ന് ഗോളുകളും വന്നിരുന്നു. പിന്നീട് ഇരു പക്ഷവും ഗോള്‍ അടിച്ചതുമില്ല.

14ാം മിനിറ്റില്‍ ഒമര്‍ മര്‍മോഷിന്റെ നീക്കമാണ് ഒറെയ്‌ലിയിലൂടെ ഗോളായത്. മര്‍മോഷ് മധ്യത്തിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ താരം ഇടത് വശത്തേക്ക് ചെത്തിയിട്ടു കൊടുത്ത പാസിനെ സ്വീകരിച്ചാണ് ഒറെയ്‌ലി പന്ത് വലയിലാക്കിയത്. എന്നാല്‍ 22ാം മിനിറ്റില്‍ തന്നെ ന്യൂകാസിലിന്റെ മറുപടി ഗോളുമെത്തി. കോര്‍ണറില്‍ നിന്നു ബോക്‌സിലേക്ക് വന്ന കിക്ക് റബൗണ്ടായി കിട്ടിയപ്പോള്‍ ലവിസ് ഹാള്‍ അതു ഗോളാക്കി മാറ്റി.

26ാം മിനിറ്റ് പിന്നിട്ട് മത്സരം പുരോഗമിക്കുന്നതിനിടെയാണ് സിറ്റിയുടെ രണ്ടാം ഗോള്‍ വന്നത്. മുന്നേറ്റത്തിനൊടുവില്‍ എര്‍ലിങ് ഹാളണ്ട് വലത് മൂലയില്‍ നിന്നു പൊക്കി നല്‍കിയ പന്തിനെ ഒറെയ്‌ലി ഹെഡ്ഡ് ചെയ്ത് ന്യൂകാസില്‍ വലയിലിട്ടു.

ജയത്തോടെ സിറ്റിക്ക് 27 കളിയില്‍ നിന്നു 56 പോയിന്റ്. കഴിഞ്ഞ മത്സരത്തില്‍ സമനില വഴങ്ങിയതാണ് ആഴ്‌സണലിനു തിരിച്ചടിയായത്. അവര്‍ നിലവില്‍ 27 കളിയില്‍ 58 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. മൂന്നാം സ്ഥാനത്തുള്ള ആസ്റ്റന്‍ വില്ലയെ ലീഡ്‌സ് സമനിലയില്‍ തളച്ചതോടെ അവര്‍ക്ക് 51 പോയിന്റ്. ഇതും സിറ്റിക്ക് നേട്ടമായി.

മറ്റൊരു മത്സരത്തില്‍ ബ്രൈറ്റന്‍ എവേ പോരില്‍ ബ്രെന്‍ഡ്‌ഫോര്‍ഡിനെ വീഴ്ത്തി. 2-0ത്തിനാണ് ജയം. അതേസമയം കരുത്തരായ ആസ്റ്റന്‍ വില്ല, ചെല്‍സി ടീമുകള്‍ സമനിലക്കുരുക്കില്‍ കുടുങ്ങി. ആസ്റ്റന്‍ വില്ലയെ ലീഡ്‌സും ചെല്‍സിയെ ബേണ്‍ലിയും 1-1നു സമനിലയില്‍ കുരുക്കി. വെസ്റ്റ്ഹാം യുനൈറ്റഡ്- ബേണ്‍മത് പോരാട്ടം ഗോളില്ലാ കളിയായി പിരിഞ്ഞു.

man city vs newcastle: Manchester City boosted their english premier league title hopes with an important 2–1 win over Newcastle United

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടു; ഐഎസ്‌ഐ ബന്ധമുള്ള എട്ട് ഭീകരര്‍ അറസ്റ്റില്‍

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

'സ്വകാര്യ ഭാഗങ്ങളില്‍ സാനിറ്റൈസര്‍ ഒഴിച്ച് തീക്കൊളുത്താൻ ശ്രമം', ഡല്‍ഹിയില്‍ യുവതിക്കെതിരെ ലിവ് ഇന്‍ പാര്‍ട്ണറുടെ ക്രൂരത

മിഴിവേകി 13 കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകള്‍; ചെട്ടികുളങ്ങര കുംഭഭരണി നാളെ

'എങ്ങനെയുണ്ട് കാല് വച്ചിട്ട് ?, നടന്ന് ശീലിക്ക് കേട്ടോ'; തിരക്ക് മാറ്റി വച്ച് സന്ധ്യയെ കാണാനെത്തി മമ്മൂട്ടി

SCROLL FOR NEXT