പാട്രിക്ക് ഡോര്‍ഗു man united vs newcastle  x
Sports

ബോക്‌സിങ് ഡേയില്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ ജയിച്ചു കയറി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

പാട്രിക്ക് ഡോര്‍ഗുവിന്റെ ഗോള്‍ ജയമൊരുക്കി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: തോല്‍വിയോടെ ക്രിസ്മസ് ആഘോഷിക്കാന്‍ പോകേണ്ടി വന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്രിസ്മസ് കഴിഞ്ഞതിനു പിന്നാലെ ബോക്‌സിങ് ഡേയില്‍ ജയ വഴിയില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവര്‍ ന്യൂകാസില്‍ യുനൈറ്റഡിനെ വീഴ്ത്തി. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ ജയിച്ചു കയറിയത്.

കളിയുടെ 24ാം മിനിറ്റില്‍ പാട്രിക്ക് ഡോര്‍ഗു നേടിയ ഗോളാണ് മാഞ്ചസ്റ്ററിനു സ്വന്തം തട്ടകത്തില്‍ ജയമൊരുക്കിയത്. ജയത്തോടെ അവര്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കു കയറി.

പ്രതിരോധത്തിലൂന്നിയാണ് മാഞ്ചസ്റ്റര്‍ കളിച്ചത്. പരിക്കേറ്റ ടീമിന്റെ നട്ടെല്ലായ ക്യാപ്റ്റന്‍ ബ്രുണോ ഫെര്‍ണാണ്ടസ് ഇല്ലാതെയാണ് അവര്‍ ബോക്‌സിങ് ഡേയില്‍ കളിക്കാനിറങ്ങിയത്. കഴിഞ്ഞ കൡയില്‍ ആസ്റ്റന്‍ വില്ലയോടെ തോറ്റതിന്റെ ക്ഷീണം അവര്‍ സ്വന്തം തട്ടകത്തില്‍ തീര്‍ത്തു.

man united vs newcastle: In what was an absolutely cagey Boxing Day encounter at Old Trafford, Manchester United secured a vital 1-0 victory over Newcastle United.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനിയും വേട്ടയാടിയാല്‍ ജീവനൊടുക്കും, എന്‍റെ പേരില്‍ പെറ്റിക്കേസ് പോലും ഇല്ല'; മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് മണി

പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

സഞ്ജു സാംസൺ ഭാവിയിലെ 'തല'! മലയാളി താരം ചെന്നൈ സൂപ്പർ കിങ്സ് വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക്

അസാധു വോട്ട് തകര്‍ത്തത് 25 വര്‍ഷത്തെ കാത്തിരിപ്പ്; ഭൂരിപക്ഷം കിട്ടിയിട്ടും മൂപ്പൈനാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണ നഷ്ടം

കണ്ണാടി 'ചതിച്ചു', എയറിലായി കാജല്‍ അഗര്‍വാള്‍; അബദ്ധമോ അതോ മനപ്പൂര്‍വ്വം ചെയ്തതോ?

SCROLL FOR NEXT