നെയ്മര്‍ 
Sports

നെയ്മറെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി? പകരം ബെര്‍ണാഡോ സില്‍വയെ നല്‍കുമെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് ഗ്വാര്‍ഡിയോള

മാഞ്ചസ്റ്റര്‍ സിറ്റി താരത്തെ നല്‍കി പകരം നെയ്മറെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പെപ്പ് ഗ്വാര്‍ഡിയോള

സമകാലിക മലയാളം ഡെസ്ക്

പാരിസ്: മാഞ്ചസ്റ്റര്‍ സിറ്റി താരത്തെ നല്‍കി പകരം നെയ്മറെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പെപ്പ് ഗ്വാര്‍ഡിയോള. ബെര്‍ണാന്‍ഡോ സില്‍വയെ പിഎസ്ജിക്ക് നല്‍കി നെയ്മറെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കുന്നു എന്ന നിലയിലാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

എന്നാല്‍ ആ വാര്‍ത്തകള്‍ സത്യമല്ല എന്നാണ് ഗ്വാര്‍ഡിയോള ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. റഹീം സ്‌റ്റെര്‍ലിങ്, ഗബ്രിയേല്‍ ജീസസ് എന്നീ രണ്ട് താരങ്ങളെയാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് നഷ്ടമായിരിക്കുന്നത്. എര്‍ലിങ് ഹാലന്‍ഡ്, ജൂലിയന്‍ അല്‍വാരസ് എന്നിവര്‍ സിറ്റിയിലേക്ക് എത്തി. എന്നാല്‍ ആക്രമണ നിര സിറ്റിക്ക് ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്. 

ഗംഭീര കളിക്കാരനാണ് നെയ്മര്‍

അവര്‍ക്ക് കിട്ടിയിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. ഗംഭീര കളിക്കാരനാണ് നെയ്മര്‍. എന്നാല്‍ ഈ വാര്‍ത്ത ശരിയല്ല. എല്ലാ സമ്മറിലും മാഞ്ചസ്റ്റര്‍ സിറ്റി 150 കളിക്കാരെ സ്വന്തമാക്കാന്‍ പോകുന്നത് പോലെയാണ് റിപ്പോര്‍ട്ടുകള്‍ എന്നും ഗ്വാര്‍ഡിയോള പറഞ്ഞു. 

പിഎസ്ജി പരിശീലകനായ ക്രിസ്റ്റഫെ ഗാള്‍ട്ടിയറിന് ബെര്‍ണാഡോ സില്‍വയില്‍ താത്പര്യം ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുമായി കൈമാറ്റ കരാറിന് പിഎസ്ജി മുതിര്‍ന്നേക്കും എന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായത്. എന്നാല്‍ ബെര്‍ണാഡോ സില്‍വയെ വിടാന്‍ പെപ്പ് ഗ്വാര്‍ഡിയോളയ്ക്ക് താത്പര്യം ഇല്ല. 

പിഎസ്ജിയില്‍ എംബാപ്പെയും നെയ്മറും തമ്മിലുള്ള ബന്ധം ശരിയായ നിലയിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നെയ്മറെ ഒഴിവാക്കണം എന്ന എംബാപ്പെയുടെ ആവശ്യം പിഎസ്ജി മാനേജ്‌മെന്റ് അംഗീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ പദ്ധതികളില്‍ നെയ്മര്‍ ഉണ്ടെന്നാണ് പിഎസ്ജി പരിശീലകന്‍ ഗാള്‍ട്ടിയര്‍ പ്രതികരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT