നോട്ടിങ്ഹാമിനെ പ്രതിരോധിച്ച ​ഗോൾ കീപ്പർ എഡേഴ്സനെ അഭിനന്ദിക്കുന്ന പെപ് ​ഗെർഡിയോള/ ട്വിറ്റർ 
Sports

ആറില്‍ ആറ്! റോഡ്രി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയിട്ടും ജയം വിടാതെ മാഞ്ചസ്റ്റര്‍ സിറ്റി

സ്വന്തം തട്ടകത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് സിറ്റി ജയം ആഘോഷിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയം തുടര്‍ന്നു മാഞ്ചസ്റ്റര്‍ സിറ്റി. തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ ആറാം വിജയത്തോടെ അവര്‍ കുതിപ്പ് തുടരുന്നു.

സ്വന്തം തട്ടകത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് സിറ്റി ജയം ആഘോഷിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അവരുടെ നിര്‍ണായക താരം തന്നെയായ റോഡ്രിക്ക് പുറത്തു പോകേണ്ടി വന്നിട്ടും അവര്‍ തളര്‍ന്നില്ല എന്നതാണ് ഹൈലൈറ്റ്. 

ഏഴാം മിനിറ്റില്‍ ഫില്‍ ഫോഡന്‍, 14ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ട് എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ വലയിലാക്കിയത്. 

ആറ് കളികളില്‍ നിന്നു 18 പോയിന്റുകളുമായി സിറ്റി ഒന്നാമത് കുതിക്കുന്നു. 13 ഗോള്‍ വ്യത്യാസം. അടിച്ചത് 16 ഗോളുകള്‍. വഴങ്ങിയത് മൂന്നെണ്ണം മാത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി