ഫോട്ടോ: ട്വിറ്റർ 
Sports

ബ്രൂണോ ഫെർണാണ്ടസിന്റെ ഒറ്റ ​ഗോൾ; മാഞ്ചസ്റ്റർ യുനൈറ്റഡിന് തുടർച്ചയായ രണ്ടാം ജയം

ക്യാപ്റ്റൻ ഹാരി മ​ഗ്വെയ്റിനെ എറിക് ടെൻ ഹാ​ഗ് ഇന്നും കളത്തിൽ ഇറക്കിയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ പകരക്കാരനായാണ് ഇറങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ രണ്ടാം ജയം. സതാംപ്ടനെ മറുപടിയില്ലാത്ത ഒറ്റ ​ഗോളിന് അവർ വീഴ്ത്തി. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ഒരു എവേ പോരാട്ടം വിജയിക്കുന്നത്. ബ്രൂണോ ഫെർണാണ്ടസാണ് ടീമിന്റെ വിജയ ​ഗോൾ നേടിയത്. 

ക്യാപ്റ്റൻ ഹാരി മ​ഗ്വെയ്റിനെ എറിക് ടെൻ ഹാ​ഗ് ഇന്നും കളത്തിൽ ഇറക്കിയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ പകരക്കാരനായാണ് ഇറങ്ങിയത്. 

ആദ്യ പകുതിയിൽ അധികം അവസരങ്ങൾ വന്നില്ലെങ്കിലും യുനൈറ്റഡിന്റെ കൈയിൽ തന്നെയായിരുന്നു കളിയുടെ കടിഞ്ഞാൺ. ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ചതിന്റെ ഫലവും അവർക്ക് കിട്ടി. 

55ആം മിനിറ്റിലാണ് യുനൈറ്റഡിന്റെ വിജയ ​ഗോൾ വന്നത്. റൈറ്റ് ബാക്കായ ഡിയോ​ഗോ ഡാലോട്ട് നൽകിയ പാസ് മനോഹരമായി ഫസ്റ്റ് ടച്ച് സ്ട്രൈക്കിലൂടെ ബ്രൂണോ ഫെർണാണ്ടസ് വലയിൽ എത്തിക്കുകയായിരുന്നു. 

ഈ ഗോളിന് ശേഷം സതാംപ്ടന്റെ അറ്റാക്കുകൾ വന്നു. 66ാം മിനിറ്റിൽ ഡി ഹെയയുടെ മികച്ച സേവ് യുനൈറ്റഡിനെ ലീഡിൽ നിർത്തി. മത്സരത്തിന്റെ 80ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് കസെമിറോയെ കളത്തിൽ ഇറക്കി‌. ബ്രസീലിയൻ താരത്തിന്റെ യുനൈറ്റഡ് ജേഴ്സിയിലെ ആദ്യ മത്സരമായിരുന്നു ഇത്. 

കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് യുനൈറ്റഡ് തുടർച്ചയായി രണ്ട് മത്സരങ്ങൾ പ്രീമിയർ ലീഗിൽ വിജയിക്കുന്നത്. നാല് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി യുനൈറ്റഡ് പട്ടികയിൽ ആറാം സ്ഥാനത്ത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ