Manish Swarup
Sports

ടോക്യോയില്‍ നിരാശ... പാരിസില്‍ തിരിച്ചു വരവ്! ഒരു വ്യാഴവട്ട കാത്തിരിപ്പിന് മനു ഭാകറിന്‍റെ 'മനോഹര' വിരാമം

2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ മെഡല്‍ നേടിയ ശേഷം ഇന്ത്യ ഷൂട്ടിങില്‍ നേടുന്ന ആദ്യ ഒളിംപിക്സ് മെഡല്‍

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഇന്ത്യയുടെ 12 വര്‍ഷത്തെ കാത്തിരിപ്പിനു പാരിസില്‍ വിരാമം. ഒളിംപിക്‌സില്‍ ഒരു ഷൂട്ടിങ് മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിനു ഒരു വ്യാഴവട്ടത്തിന്റെ പഴക്കമുണ്ട്. ആ കാത്തിരിപ്പിനാണ് മനു ഭാകര്‍ പാരിസില്‍ വെങ്കലം നേടി വിരാമം കുറിച്ചത്. ഒളിംപിക്സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും, എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് താരത്തിന്റെ വെങ്കല മെഡല്‍ നേട്ടം.

ദക്ഷിണ കൊറിയന്‍ താരങ്ങള്‍ ആധിപത്യം പുലര്‍ത്തിയ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ നേരിയ വ്യത്യാസത്തിലാണ് മനുവിനു വെള്ളി നഷ്ടമായത്. മത്സരം പുരോഗമിക്കും തോറും താരം രണ്ട് തവണ രണ്ടാം സ്ഥാനത്തേക്ക് കയറിയിരുന്നു. ഒരിക്കല്‍ പോലും ആദ്യ മൂന്നില്‍ നിന്നു മനു പുറത്തേക്ക് പോയതുമില്ല. മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരം ഫൈനലില്‍ പുറത്തെടുത്തത്.

കഴിഞ്ഞ തവണ ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു മനു ഭാകര്‍. എന്നാല്‍ തോക്കിനു സംഭവിച്ച യന്ത്ര തകരാര്‍ താരത്തിന്റെ മോഹങ്ങള്‍ക്കു വന്‍ തിരിച്ചടിയായി. ടോക്യോയില്‍ കണ്ണീര്‍ മടക്കമായിരുന്നെങ്കില്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ചരിത്ര നേട്ടത്തോടെയാണ് മനു തന്റെ നിരാശ തൂത്തെറിഞ്ഞത്. തോല്‍വിയില്‍ പിന്തിരിയാതെ പൊരുതി വിജയിക്കാനുള്ള ആര്‍ജവവും ഇച്ഛാശക്തിയും പ്രകടിപ്പിക്കുക എന്ന ലളിതമായ വിജയ മന്ത്രമാണ് മനുവിന്റെ നേട്ടത്തിന്റെ കാതല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏഥന്‍സ് മുതല്‍ ലണ്ടന്‍ വരെ...

2004ല്‍ ഏഥന്‍സില്‍ രാജ്യവര്‍ധന്‍ സിങ് റാഥോഡ് വെള്ളി മെഡല്‍ നേടിയതില്‍ തുടങ്ങുന്നു ഇന്ത്യയുടെ ഒളിംപിക്‌സ് ഷൂട്ടിങ് മെഡല്‍ ഗാഥ. 2008ല്‍ ബെയ്ജിങില്‍ അഭിനവ് ബിന്ദ്ര ചരിത്രമെഴുതി സ്വര്‍ണം വെടിവച്ചിട്ടു. ഇന്ത്യക്കായി ഒളിംപിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന ആദ്യ താരമായി അഭിനവ് മാറി. ഷൂട്ടിങിലെ ഇന്ത്യയുടെ ഏക സ്വര്‍ണ മെഡല്‍ ഇപ്പോഴും ഇതു തന്നെ.

2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വിജയ് കുമാര്‍ വെള്ളിയും നിലവിലെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ഗഗന്‍ നാരംഗ് വെങ്കലവും നേടി. പിന്നീട് രണ്ട് ഒളിംപിക്‌സുകള്‍ കഴിഞ്ഞെങ്കിലും ഇന്ത്യക്ക് കടുത്ത നിരാശയായിരുന്നു. ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ ഷൂട്ടിങ് സംഘവുമായാണ് ഇന്ത്യ പാരിസില്‍ പോരിനെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി