കെല്‍വിന്‍ കിപ്റ്റം  എക്സ് ചിത്രം
Sports

മാരത്തണ്‍ ഓട്ടക്കാരന്‍ കെല്‍വിന്‍ കിപ്റ്റം വാഹനാപകടത്തില്‍ മരിച്ചു

മാരത്തണ്‍ ഓട്ടത്തില്‍ ലോക റെക്കോഡിന് ഉടമയാണ്

Author : സമകാലിക മലയാളം ഡെസ്ക്

നെയ്‌റോബി: മാരത്തണ്‍ ഓട്ടക്കാരന്‍ കെല്‍വിന്‍ കിപ്റ്റം വാഹനാപകടത്തില്‍ മരിച്ചു. 24 വയസ്സായിരുന്നു. കോച്ച് ഗര്‍വായിസ് ഹാകിസിമനയ്‌ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.

മാരത്തണ്‍ ഓട്ടത്തില്‍ ലോക റെക്കോഡിന് ഉടമയാണ്. കെനിയയുടെ ഏറ്റവും മികച്ച കായിക താരങ്ങളില്‍ ഒരാള്‍ കൂടിയാണ് കെല്‍വിന്‍ കിപ്റ്റം. വാഹനത്തില്‍ കെല്‍വിനും കോച്ചും അടക്കം മൂന്നുപേരാണ് ഉണ്ടായിരുന്നത്.

കെല്‍വിനാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ കെല്‍വിനും കോച്ചും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

SCROLL FOR NEXT