ഫോട്ടോ: ട്വിറ്റർ 
Sports

66ാം വയസില്‍ ഇന്ത്യന്‍ മുന്‍ താരം അരുണ്‍ ലാലിന് വിവാഹം; വധു 38കാരി അധ്യാപിക

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം അരുണ്‍ ലാല്‍ വിവാഹിതനാവുന്നു. അധ്യാപികയായ ബുള്‍ ബുള്‍ സാഹയാണ് വധു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം അരുണ്‍ ലാല്‍ വിവാഹിതനാവുന്നു. അധ്യാപികയായ ബുള്‍ ബുള്‍ സാഹയാണ് വധു. 66കാരനാണ് അരുണ്‍ ലാല്‍. ബുള്‍ ബുള്‍ സാഹ 38കാരിയും. 

ഇരുവരും ഏറെ നാളായി സുഹൃത്തുക്കളാണ്. നിലവില്‍ ബംഗാള്‍ ടീമിന്റെ മുഖ്യ പരിശീലകനാണ് അരുണ്‍ ലാല്‍. അരുണിന്റെ രണ്ടാമത്തെ വിവാഹമാണ് ഇത്. റീനയായിരുന്നു ആദ്യ ഭാര്യ. പരസ്പര സമ്മതത്തോടെയാണ് ഇവര്‍ ബന്ധം പിരിഞ്ഞത്. എന്നാല്‍ അസുഖബാധിതയായ റീന ഇപ്പോഴും അരുണിന്റെ കൂടെയാണ് കഴിയുന്നത് എന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അരുണും ബുള്‍ ബുള്‍ സാഹയും തമ്മിലുള്ള വിവാഹം നേരത്തെ നിശ്ചയിച്ചതാണ്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ സമയമായിരുന്നതിനാല്‍ നീക്കി വെക്കുകയാണുണ്ടായത് എന്നാണ് സൂചന. മെയ് രണ്ടിനാണ് ഇവര്‍ വിവാഹിതരാവുന്നത് എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. 

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് അരുണ്‍ ക്ഷണക്കത്ത് നല്‍കി. 2016ല്‍ അര്‍ബുദ ബാധിതനായതോടെയാണ് അരുണ്‍ ലാല്‍ കമന്ററിയില്‍ നിന്ന് വിട്ട് നിന്നത്. രോഗം ഭേദമായതിന് ശേഷം പരിശീലകന്റെ റോള്‍ ഏറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു