ആര്‍ അശ്വിന്‍ ട്വിറ്റര്‍
Sports

ടെസ്റ്റില്‍ 500 വിക്കറ്റുകള്‍! ചരിത്രമെഴുതി ആര്‍ അശ്വിന്‍; രണ്ടാം ഇന്ത്യന്‍ താരം, ഇതിഹാസ പട്ടികയില്‍

500 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന അഞ്ചാം സ്പിന്നര്‍

Author : സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന അനുപമ റെക്കോര്‍ഡ് സ്വന്തമാക്കി വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിന്‍ 500 വിക്കറ്റുകളെന്ന റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.

രണ്ടാം ടെസ്റ്റ് അവസാനിക്കുമ്പോള്‍ 499 വിക്കറ്റുകളാണ് അശ്വിനുണ്ടായിരുന്നത്. മൂന്നാം ടെസ്റ്റില്‍ അതിവേഗം മുന്നേറിയ ഇംഗ്ലണ്ടിനു കടിഞ്ഞാണിട്ട് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയാണ് അശ്വിന്‍ റെക്കോര്‍ഡ് നേട്ടം തൊട്ടത്. ടെസ്റ്റ് ചരിത്രത്തില്‍ 500 വിക്കറ്റുകള്‍ നേടുന്ന ഒന്‍പതാം ബൗളറായും അശ്വിന്‍ മാറി. ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമത് ഇതിഹാസ താരം അനില്‍ കുംബ്ലെയാണ്.

500 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ടെസ്റ്റ് ചരിത്രത്തിലെ അഞ്ചാമത്തെ മാത്രം സ്പിന്നറായും അശ്വിന്‍ മാറി. മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ, നതാന്‍ ലിയോണ്‍ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ സ്പിന്നര്‍മാര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

98ാം ടെസ്റ്റിലാണ് അശ്വിന്‍ 500ല്‍ എത്തിയത്. 2011ലാണ് അശ്വിന്‍ ടെസ്റ്റില്‍ അരങ്ങേറിയത്. 500ല്‍ 347 വിക്കറ്റുകളും നാട്ടിലാണ് അശ്വിന്‍ വീഴ്ത്തിയത്. അതിവേഗത്തില്‍ 500വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരവും അശ്വിന്‍ തന്നെ. മുത്തയ്യ മുരളീധരന്‍ മാത്രമാണ് 100 ടെസ്റ്റുകള്‍ തികയ്ക്കും മുന്‍പ് തന്നെ 500 വിക്കറ്റുകള്‍ വീഴ്ത്തിയ മറ്റൊരു താരം. എലൈറ്റ് പട്ടികയിലെ ഒന്‍പതില്‍ ഏഴ് പേരും 100നു മുകളില്‍ ടെസ്റ്റുകള്‍ക്കു ശേഷമാണ് 500 വിക്കറ്റകള്‍ സ്വന്തമാക്കിയത്.

കരിയറില്‍ 34 അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍. എട്ട് തവണ 10 വിക്കറ്റ് നേട്ടവും ടെസ്റ്റില്‍ അശ്വിനുണ്ട്.

500 വിക്കറ്റുകള്‍ വീഴ്ത്തിയ ഇതിഹാസങ്ങള്‍

മുത്തയ്യ മുരളീധരന്‍- 800 വിക്കറ്റുകള്‍

ഷെയ്ന്‍ വോണ്‍- 708 വിക്കറ്റുകള്‍

ജെയിംസ് ആന്‍ഡേഴ്‌സന്‍- 695 വിക്കറ്റുകള്‍

അനില്‍ കുംബ്ലെ- 619 വിക്കറ്റുകള്‍

സ്റ്റുവര്‍ട്ട് ബ്രോഡ്- 604 വിക്കറ്റുകള്‍

ഗ്ലെന്‍ മഗ്രാത്ത്- 563 വിക്കറ്റുകള്‍

കോര്‍ട്‌നി വാല്‍ഷ്- 519 വിക്കറ്റുകള്‍

നാതാന്‍ ലിയോണ്‍- 517 വിക്കറ്റുകള്‍

ആര്‍ അശ്വിന്‍- 500 വിക്കറ്റുകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം