Kerala Qualifies for Vinoo Mankad Trophy Knockouts 
Sports

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

വിനു മങ്കാദ് ട്രോഫിയിൽ അഹ്മദ് ഖാന്റെ സെഞ്ച്വറി കരുത്തിൽ മികച്ച സ്കോർ ഉയർത്തി കേരളം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലഖ്നൗ: 19 വയസിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫി ഏകദിനത്തിൽ അസമിനെതിരെ ഉജ്ജ്വല വിജയവുമായി കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടി. 252 റൺസിനാണ് കേരളം അസമിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത കേരളം അഹ്മദ് ഖാന്റെ സെഞ്ച്വറിയുടെ മികവിൽ 377 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസം 125 റൺസിന് ഓൾഔട്ടായി. ഇതോടെ ഡി ഗ്രൂപ്പിൽ നിന്ന് 12 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് കേരളം നോക്കൗട്ടിൽ കടന്നത്. മുംബൈയാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ. കേരളം 50 ഓവറിൽ 377/10, അസം 30.5 ഓവറിൽ 125/10.

ഓപ്പണർമാർ നൽകിയ തകർപ്പൻ തുടക്കമാണ് മത്സരത്തിൽ കേരളത്തിന് മുതൽക്കൂട്ടായത്. അഹ്മദ് ഖാനും കെആർ രോഹിതും ചേർന്ന് 17.1 ഓവറിൽ 174 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ കൂട്ടിച്ചേർത്തത്. കെആർ രോഹിത് 68 റൺസെടുത്തപ്പോൾ അഹ്മദ് ഖാൻ ടൂർണമെന്റിലെ തന്റെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി. 61 പന്തുകളിൽ 14 ഫോറും ആറ് സിക്സുമടക്കം 109 റൺസാണ് അഹ്മദ് നേടിയത്. ഇരുവ‍ർക്കുമൊപ്പം സംഗീത് സാഗറിന്റെയും (1) ക്യാപ്റ്റൻ ഹൃഷികേശിന്റെയും (12) വിക്കറ്റുകൾ കൂടി നഷ്ടമായതോടെ ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 200 റൺസെന്ന നിലയിലായിരുന്നു കേരളം.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അമയ് മനോജും മാനവ് കൃഷ്ണയും ചേർന്ന് 70 റൺസ് കൂട്ടിച്ചേർത്തു. അമയ് 56ഉം മാനവ് 28ഉം റൺസെടുത്തു. തുടർന്ന് അവസാന ഓവറുകളിൽ ആഞ്ഞടിച്ച തോമസ് മാത്യുവും എസ് ജിനേഷും ചേർന്നാണ് കേരളത്തിന്റെ സ്കോർ 377ൽ എത്തിച്ചത്. തോമസ് മാത്യു 31 പന്തുകളിൽ നിന്ന് 52 റൺസെടുത്തപ്പോൾ ജിനേഷ് 16 പന്തുകളിൽ നിന്ന് 33 റൺസെടുത്തു. അസമിന് വേണ്ടി രാഹുൽ തമൂലി നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസം ബാറ്റിങ് നിരയിൽ ക്യാപ്റ്റൻ അമൻ യാദവും ഓപ്പണർ തുഷാർ രുദ്രയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. അമൻ യാദവ് 31ഉം തുഷാർ രുദ്ര 32ഉം റൺസെടുത്തു. 30.5 ഓവറിൽ 125 റൺസിന് അസം ഓൾഔട്ടായി. കേരളത്തിന് വേണ്ടി അമയ് മനോജും ഇഷാൻ കുനാലും മൂന്ന് വിക്കറ്റുകൾ വീതവും ഹൃഷികേശ് രണ്ട് വിക്കറ്റുകളും വീഴ്ത്തി.

Vinoo Mankad Trophy: Crush Assam by 252 Runs. Massive Win, Kerala Qualifies for Knockouts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

'30 വയസിനുള്ളിൽ വലിയൊരു സം​ഗീത സംവിധായകനാകണമെന്നായിരുന്നു ആ​ഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

നാടകീയ രംഗങ്ങൾക്കൊടുവിൽ സിജെപി നേതാവ് അഭിജിത് ദിപ്കെ പൊലീസ് കസ്റ്റഡിയിൽ

'മദ്യപാനം എന്റെ ക്രിക്കറ്റിനെ നശിപ്പിക്കും എന്ന് ബോധ്യപ്പെട്ടു'

'ഉമ്മന്‍ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായി; മാത്യുവിന്റെ വിമര്‍ശനം കൂടി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാവണം'