ഫോട്ടോ: ട്വിറ്റർ 
Sports

'മിനി എംബാപ്പെ'- ലെവന്‍ഡോസ്‌കിക്ക് പകരം വണ്ടര്‍ കിഡ്; 17 കാരന്‍ ബയേണില്‍

റെന്നസിനായി കളിക്കാനിറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ള സ്‌ട്രൈക്കറാണ് മത്യാസ്

Author : സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്‌സലോണയിലേക്ക് പോയതോടെ പുതിയ സ്‌ട്രൈക്കറെ തേടുകയായിരുന്നു ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക്. ഗോളുകള്‍ അടിച്ചുകൂട്ടി ബയേണിന് കിരീടങ്ങള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ലെവന്‍ഡോസ്‌കിയുടെ പകരക്കാരന്‍ ആരായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ ശ്രദ്ധേയമായൊരു താരത്തെ പോളണ്ട് നായകന് പകരമെത്തിച്ചിരിക്കുകയാണ് ബയേണ്‍. 

17 വയസ് മാത്രം പ്രായമുള്ള ഫ്രഞ്ച് താരം മത്യാസ് ടെല്‍ ആണ് ബാവേറിയന്‍ ടീമിലെ ലെവന്‍ഡോസ്‌കിയുടെ സീറ്റിലേക്ക് എത്തുന്നത്. മിനി എംബാപ്പെ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന താരം ഫ്രഞ്ച് ലീഗ് വണില്‍ റെന്നസ് എഫ്‌സിക്കായാണ് കളിച്ചിരുന്നത്. സീനിയര്‍ ടീമില്‍ കേവലം പത്ത് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. 

റെന്നസിനായി കളിക്കാനിറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ള സ്‌ട്രൈക്കറാണ് മത്യാസ്. 16 വയസും 110 ദിവസവും പ്രായമുള്ളപ്പോഴാണ് താരം റെന്നസ് സീനിയര്‍ ടീമിനായി കളത്തിലിറങ്ങിയത്. 

ടീമിനായി അരങ്ങേറി പത്ത് മത്സരങ്ങള്‍ മാത്രമാണ് കളിച്ചതെങ്കിലും അതിനകം തന്നെ നിലവാരമുള്ള പ്രകടനങ്ങള്‍ താരം പുറത്തെടുത്തു. റെന്നസ് ബി ടീമിനായി ആറ് കളികളില്‍ നിന്ന് പത്ത് ഗോളുകള്‍ താരം നേടിയിരുന്നു. 

ഇടത്- വലത് വിങ്ങുകളില്‍ കളിക്കാന്‍ പ്രത്യേക കഴിവുള്ള താരമാണ് മത്യാസ്. എങ്കിലും വലത് വിങിലാണ് താരം കൂടുതല്‍ തിളങ്ങിയിട്ടുള്ളത്. ഒപ്പം ഒന്‍പതാം നമ്പറിലും താരം മികവ് പുലര്‍ത്തുന്നു. 

മത്യാസിന്റെ വരവ് പ്രതീക്ഷയോടെയാണ് ബയേണ്‍ പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ നോക്കിക്കാണുന്നത്. ഒറ്റ സീസണില്‍ 40 ഗോളുകള്‍ വരെ നേടാനുള്ള മികവ് മത്യാസ് ടെല്‍ നേടുമെന്നും നാഗല്‍സ്മാന്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT