Matthew hayden,grace 
Sports

'റൂട്ട് സെഞ്ച്വറിയടിച്ചില്ലെങ്കില്‍ ഗ്രൗണ്ടിലൂടെ നഗ്‌നനായി നടക്കും'; ഹെയ്ഡന്റെ വെല്ലുവിളിയില്‍ പ്രതികരിച്ച് മകള്‍

ഓസീസിനെതിരെ 14 ടെസ്റ്റുകള്‍ കളിച്ച് 892 റണ്‍സ് നേടിയെങ്കിലും സെഞ്ച്വറി നേടാന്‍ റൂട്ടിന് ഇതുവരെ സാധിച്ചിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ ജോ റൂട്ട് സെഞ്ച്വറിയടിച്ചില്ലെങ്കില്‍ താന്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലൂടെ പൂര്‍ണ നഗ്‌നനായി നടക്കുമെന്നും മുന്‍ ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. 'ഓള്‍ ഓവര്‍ ബാര്‍ ദ് ക്രിക്കറ്റ്' എന്ന പോഡ്കാസ്റ്റിലായിരുന്നു ഹെയ്ഡന്റെ ചാലഞ്ച്.

ഓസീസിനെതിരെ 14 ടെസ്റ്റുകള്‍ കളിച്ച് 892 റണ്‍സ് നേടിയെങ്കിലും സെഞ്ച്വറി നേടാന്‍ റൂട്ടിന് ഇതുവരെ സാധിച്ചിട്ടില്ല.എന്നാല്‍ ഇത്തവണ ഇംഗ്ലണ്ട് താരമായ ജോ റൂട്ട് സെഞ്ച്വറി വരള്‍ച്ചയ്ക്ക് വിരാമമിടുമെന്നാണ് ഹെയ്ഡന്റെ പ്രവചനം.

ഓസീസിനെതിരെ ഒന്‍പത് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുള്ള താരത്തിന്റെ ഓസീസിനെതിരെയുള്ള മികച്ച സ്‌കോര്‍ 89 ആണ്.2021നു ശേഷം കളിച്ച 61 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 56.63 ശരാശരിയില്‍ 5720 റണ്‍സാണ് റൂട്ട് നേടിയത്. ഇതില്‍ 22 സെഞ്ചറിയും 17 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. 262 ആണ് ഉയര്‍ന്ന സ്‌കോര്‍ ഇന്ത്യയ്‌ക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ ഒന്‍പത് ഇന്നിങ്‌സുകളില്‍ നിന്നായി മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ചറിയും ഉള്‍പ്പടെ 537 റണ്‍സ് റൂട്ട് അടിച്ചുകൂട്ടി.

ഹെയ്ഡന്റെ വെല്ലുവിളി സമൂഹമാധ്യമങ്ങളിലും വന്‍ ചര്‍ച്ചയാണ്. ഹെയ്ഡന്റെ മകളും കമന്റേറ്ററുമായ ഗ്രേസ് ഹെയ്ഡനും സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. 'ജോ റൂട്ട്, ദയവായി സെഞ്ച്വറി നേടുക' എന്നാണ് ഗ്രേസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Matthew hayden to walk nude daughter grace makes plea to Joe Root

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT