മാത്യു വെയ്ഡ് എക്സ്
Sports

മാത്യു വെയ്ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു; ഇനി ഓസീസ് പരിശീലന സംഘത്തില്‍

വിരാമമിടുന്നത് 13 വര്‍ഷം നീണ്ട കരിയറിന്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. പിന്നാലെ താരം ഓസ്‌ട്രേലിയയുടെ കോച്ചിങ് സംഘത്തില്‍ ചേര്‍ന്നു. പാകിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ടീമിന്റെ പരിശീലന സംഘത്തില്‍ വെയ്ഡുമുണ്ടാകും.

36 ടെസ്റ്റുകളും 97 ഏകദിനങ്ങളും 92 ടി20 മത്സരങ്ങളും ഓസീസിനായി കളിച്ച താരമാണ് വെയ്ഡ്. 13 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് താരം തിരശ്ശീലയിട്ടത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും താരം ആഭ്യന്തര പോരാട്ടത്തില്‍ ടാസ്മാനിയക്കായി കളിക്കും. ഫ്രാഞ്ചൈസി ക്രിക്കറ്റിലും താരം കളി തുടരും.

ടെസ്റ്റില്‍ 4 സെഞ്ച്വറികളും 5 അര്‍ധ സെഞ്ച്വറികളും. 117 റണ്‍സ് മികച്ച സ്‌കോര്‍. ഏകദിനത്തില്‍ ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും. 100 റണ്‍സാണ് മികച്ച സ്‌കോര്‍. ടി20യില്‍ 3 അര്‍ധ സെഞ്ച്വറികള്‍. 80 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം