മാക്‌സ്‌വെല്‍  എഎഫ്പി
Sports

55 പന്തില്‍ 120 റണ്‍സ്; അഡ്‌ലെയ്ഡില്‍ മാക്‌സ്‌വെല്‍ വെടിക്കെട്ട്! സെഞ്ച്വറിയില്‍ രോഹിതിനൊപ്പം, റെക്കോര്‍ഡ്

എട്ട് കൂറ്റന്‍ സിക്‌സും 12 ഫോറും

Author : സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പം ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ വെറും 55 പന്തില്‍ മാക്‌സ്‌വെല്‍ വാരിയത് 120 റണ്‍സ്. എട്ട് കൂറ്റന്‍ സിക്‌സും 12 ഫോറും തൊങ്ങല്‍ ചാര്‍ത്തിയ ഇന്നിങ്‌സ്. മാക്‌സ്‌വെല്‍ പുറത്താകാതെ നിന്നു.

151 മത്സരങ്ങളില്‍ നിന്നു രോഹിത് ശര്‍മയ്ക്ക് അഞ്ച് സെഞ്ച്വറികളുണ്ട്. മാക്‌സ്‌വെല്‍ 103 മത്സരങ്ങളില്‍ നിന്നു അഞ്ച് സെഞ്ച്വറികള്‍ സ്വന്തമാക്കിയാണ് രോഹിതിനൊപ്പമെത്തിയത്. നാല് സെഞ്ച്വറികളുമായി സൂര്യകുമാര്‍ യാദവും മൂന്ന് സെഞ്ച്വറികളുമായി ബാബര്‍ അസം എന്നിവര്‍ തൊട്ടു പിന്നില്‍.

മാക്‌സ്‌വെല്ലിന്റെ കരുത്തില്‍ ഓസീസ് നിശ്ചിത ഓവറില്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. വിജയത്തിനായി വിന്‍ഡീസ് പൊരുതുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT