ഗ്ലെന്‍ മാക്‌സ്‌വെല്‍/ 
Sports

പരിക്ക് മാറി കളത്തിലിറങ്ങി; പന്ത് കൊണ്ട് വീണ്ടും പരിക്ക്; തിരിച്ചുവരവില്‍ മാക്‌സ്‌വെല്ലിന് തിരിച്ചടി (വീഡിയോ)

ബാറ്ററടിച്ച പന്ത് കൈക്കുഴയ്ക്ക് കൊണ്ടാണ് മാക്‌സ്‌വെല്ലിന് വീണ്ടും പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: പരിക്കിനെ തുടര്‍ന്ന് ദീര്‍ഘ നാളായി കളത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ പൂര്‍ണ ആരോഗ്യവാനായി കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ഷെഫീല്‍ഡ് ഷീല്‍ഡ് പോരാട്ടത്തിലൂടെ താരം കളത്തിലിറങ്ങുകയും ചെയ്തു. വിക്ടോറിയക്ക് വേണ്ടിയാണ് താരം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. 

എന്നാല്‍ മത്സരത്തിനിടെ താരത്തിന് വീണ്ടും പരിക്കേറ്റു. ഇതോടെ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലൂടെ അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരിച്ചെത്താമെന്ന താരത്തിന്റെ കണക്കുകൂട്ടലും സംശയത്തിലായി.

ബാറ്ററടിച്ച പന്ത് കൈക്കുഴയ്ക്ക് കൊണ്ടാണ് മാക്‌സ്‌വെല്ലിന് വീണ്ടും പരിക്കേറ്റത്. രണ്ടാം ഇന്നിങ്‌സില്‍ താരം വിക്ടോറിയക്കായി ബാറ്റിങിന് ഇറങ്ങിയതുമില്ല. ആദ്യ ഇന്നിങ്‌സില്‍ താരം അഞ്ച് റണ്‍സുമായി പുറത്തായി. 

കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് മാക്‌സ്‌വെല്‍ കളത്തില്‍ നിന്ന് വിട്ടുനിന്നത്. കഴിഞ്ഞ ബിഗ് ബാഷ് ലീഗടക്കമുള്ള മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT