ഫയല്‍ ചിത്രം 
Sports

ശിഖര്‍ ധവാന്‍ അല്ല, മായങ്ക് അഗര്‍വാള്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനാവും

സീനിയര്‍ താരം ശിഖര്‍ ധവാന്‍ ടീമിലുണ്ടെങ്കിലും ക്യാപ്റ്റനായി പഞ്ചാബ് കിങ്‌സ് മായങ്ക് അഗര്‍വാളിനെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സീനിയര്‍ താരം ശിഖര്‍ ധവാന്‍ ടീമിലുണ്ടെങ്കിലും ക്യാപ്റ്റനായി പഞ്ചാബ് കിങ്‌സ് മായങ്ക് അഗര്‍വാളിനെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. താര ലേലത്തിന് മുന്‍പായി പഞ്ചാബ് ടീമില്‍ നിലനിര്‍ത്തിയ രണ്ട് കളിക്കാരില്‍ ഒരാള്‍ മായങ്ക് ആയിരുന്നു. 

മായങ്കിനെ ഉടനെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായി പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ശിഖര്‍ ധവാന്‍, ബെയര്‍സ്‌റ്റോ, ലിവിങ്‌സ്റ്റണ്‍, റബാഡ എന്നിവരാണ് പഞ്ചാബ് കിങ്‌സ് ലേലത്തില്‍ സ്വന്തമാക്കിയ പ്രധാന താരങ്ങള്‍. ധവാന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തും എന്ന വിലയിരുത്തലുകളായിരുന്നു ശക്തം. 

രാഹുല്‍ പോയതോടെ പ്രഥമ പരിഗണന മായങ്കിന്‌

രാഹുല്‍ പോയത് മുതല്‍ മായങ്കിനെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പഞ്ചാബ് പരിഗണിച്ചിരുന്നത് എന്നും ഫ്രാഞ്ചൈസിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ സീസണില്‍ രാഹുലിന് പരിക്കേറ്റപ്പോള്‍ മായങ്ക് ടീമിനെ നയിച്ചിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും 400ന് മുകളില്‍ റണ്‍സ് മായങ്ക് കണ്ടെത്തിയിട്ടുണ്ട്. 

19 ടെസ്റ്റും 5 ഏകദിനവും ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ് മായങ്ക്. ആദ്യമായി ഐപിഎല്‍ കിരീടത്തില്‍ മുത്തമിടുക എന്ന ലക്ഷ്യവുമായാണ് പഞ്ചാബ് കിങ്‌സിന്റെ വരവ്. 2014ല്‍ മാത്രമാണ് അവര്‍ ഐപിഎല്ലിന്റെ ഫൈനലില്‍ കടന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമുസ് അടച്ച് 'ബ്ലാക്ക്മെയിൽ' ചെയ്യാൻ നോക്കേണ്ട; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ മുന്നറിയിപ്പ്

Today's Rashi Phalam April 19| സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത പുലർത്തണം; പുതിയ ബന്ധങ്ങൾ രൂപപ്പെടാൻ സാധ്യത

നിരാശപ്പെടുത്തി സഞ്ജുവും ചെന്നൈയും; പൊരുതി ജയിച്ച് ഹൈദരാബാദ്; ടേബിളിലും മുന്നേറ്റം

വലിയ തുക കൈവശം ഉണ്ടോ?, എസ്ടിപിയില്‍ നിക്ഷേപിക്കാം; അറിയാം നേട്ടങ്ങളും കോട്ടങ്ങളും?

SCROLL FOR NEXT