വീഡിയോ ദൃശ്യം 
Sports

നെയ്മറുടെ ഫ്രീകിക്ക് പറന്നിറങ്ങി വലയിൽ; ഞെട്ടി, അമ്പരന്ന് നിൽക്കുന്ന എംബാപ്പെ! (വീഡിയോ)

ഫ്രഞ്ച് ലീഗ് വൺ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ ബ്രസീൽ താരം നെയ്മർ ഫ്രീകിക്ക് പരിശീലിക്കുമ്പോൾ ഒരു ഷോട്ട് വലയിൽ കയറി

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: പിഎസ്ജി സൂപ്പർ താരങ്ങളായ ബ്രസീലിന്റെ നെയ്മറും ഫ്രഞ്ച് യുവ താരം കിലിയൻ എംബാപ്പെയും തമ്മിൽ അത്ര സുഖത്തിലല്ല എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ശ്രദ്ധേയമായൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. പരിശീലനത്തിനിടെയുള്ള വീഡിയോയാണ് കൗതുകം നിറയ്ക്കുന്നത്. 

ഫ്രഞ്ച് ലീഗ് വൺ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ ബ്രസീൽ താരം നെയ്മർ ഫ്രീകിക്ക് പരിശീലിക്കുമ്പോൾ ഒരു ഷോട്ട് വലയിൽ കയറി. ഇതുകണ്ടു ഞെട്ടി നിൽക്കുന്ന എംബപ്പെയാണ് വീഡിയോയിൽ. ബ്രസീൽ താരത്തിന്റെ ഫ്രീകിക്ക് ശ്രമം ബാറിനു തൊട്ടുതാഴെക്കൂടി വലയിലെത്തിയതാണ് ഫ്രഞ്ച് താരത്തെ അമ്പരപ്പിച്ചത്. എംബപ്പെ നെയ്മറെ കൗതുകത്തോടെ നോക്കി നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തം. 

പിഎസ്ജി– റെയിംസ് മത്സരത്തിനു മുൻപായിരുന്നു നെയ്മറുടെ ഫ്രീകിക്ക് പരിശീലനം. പെനൽറ്റി ബോക്സിനു പുറത്തു നിന്നുള്ള ബ്രസീൽ താരത്തിന്റെ ഫ്രീകിക്ക് ഗോൾ വലയുടെ മുകളിൽ ഇടതു ഭാഗത്താണു പതിച്ചത്. പന്ത് തടയാൻ ഗോൾ കീപ്പറുടെ ഭാഗത്തു നിന്ന് ഒരു ശ്രമവും ഉണ്ടായില്ല. റെയിംസിനെതിരായ പോരാട്ടത്തിൽ പിഎസ്ജി സമനിലയിൽ കുരുങ്ങി. 

ലീ​ഗിൽ 20 കളികളിൽ നിന്ന് 48 പോയിന്റുമായി പിഎസ്ജി തന്നെയാണ് പട്ടികയിൽ ഒന്നാമത്. ലെൻസ് 45 പോയിന്റും മാഴ്സ 43 പോയിന്റുമായി തൊട്ടുപിന്നിൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT