ലോങ് റൂമിൽ വച്ച് ഖവാജയും എംസിസി അം​ഗങ്ങളും തമ്മിൽ തർക്കിക്കുന്നു/ വീഡിയോ ദൃശ്യം 
Sports

ലോങ് റൂമിൽ വച്ച് ഖവാജയോട് മര്യാദവിട്ട് പെരുമാറി; മൂന്ന് എംസിസി അം​ഗങ്ങൾക്ക് സസ്പെൻഷൻ; വിവാദങ്ങൾ വിടാതെ ആഷസ് (വീഡിയോ)

സംഭവം നടന്നതിനു പിന്നാലെ ഖവാജ അവിടെ വച്ചു അം​ഗത്തിനു നേരെ തന്റെ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജയോടു അപമര്യാദയായി പെരുമാറിയെന്ന സംഭവത്തിൽ മൂന്ന് മെറിൽബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി) അം​ഗങ്ങൾക്ക് സസ്പെൻഷൻ. ഇം​ഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയുടെ വിവാദ പുറത്താകലിനു പിന്നാലെ ലോങ് റൂമിൽ വച്ചാണ് ഖവാജയ്ക്ക് നേരെ അപമര്യാദ നിറഞ്ഞ പെരുമാറ്റമുണ്ടായത്. വിഷയത്തിൽ അന്വേഷണ വിധേയമായി അം​ഗങ്ങളെ സസ്പെൻഡ് ചെയ്തതായും സംഭവത്തിൽ ക്ഷമ പറയുന്നതായും എംസിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

സംഭവം നടന്നതിനു പിന്നാലെ ഖവാജ അവിടെ വച്ചു അം​ഗത്തിനു നേരെ തന്റെ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിച്ചു. ഒപ്പം വാർണറും ഖവാജയ്ക്കൊപ്പം നിന്നു. അതിനിടെ സുരക്ഷാ ജീവനക്കാർ ഇടപെട്ട് രം​ഗം ശാന്തമാക്കുകയായിരുന്നു. 

ആഷസ് രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് സംഭവങ്ങൾ. ബെയർസ്റ്റോയുടെ വിവാദ പുറത്താകലിനു പിന്നാലെ ടീം ലഞ്ചിനു പിരിഞ്ഞു. ഈ ഘട്ടത്തിൽ ഓസീസ് താരങ്ങൾ ലോങ് റൂമിലൂടെ നടന്നു പോകുന്നതിനിടെയാണ് ഖവാജ, വാർണർ എന്നിവർക്കു നേരെ എംസിസി അം​ഗങ്ങളുടെ വാക്കു തർക്കം. ചിലർ കോണിപ്പടി കയറിപ്പോകുന്ന മറ്റ് ഓസീസ് താരങ്ങൾക്കു നേരെ കൂവി വിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീ‍ഡിയോ വലിയ തോതിൽ സാമൂഹിക മാധ്യങ്ങളിൽ പ്രചരിച്ചിരുന്നു. 

അം​ഗങ്ങളുടെ പെരുമാറ്റം ക്ലബിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ഇത് അം​ഗീകരിക്കാൻ സാധിക്കില്ല. ക്ലബിന്റെ നിലപാടുകൾക്ക് വിരുദ്ധമായി അം​ഗങ്ങൾ പെരുമാറുന്നതും അം​ഗീകരിക്കാനാകില്ലെന്നു എംസിസി വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബാര്‍ ഉള്ളവരെയും ബാര്‍ ഇല്ലാത്തവരെയും അറിയാം; നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നേരത്തെ അന്വേഷിക്കാമായിരുന്നു'

'തൃശ്ശൂർ തിമോത്തി': വില്ലനായി സീൻ പൊളിച്ചട‌ക്കുന്ന നസ്ലെൻ; തമിഴ്നാടും തൂക്കിയോ?

ദീപാവലി മഴയില്‍ മുങ്ങുമോ?, ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'ഉണ്ണിയുടെ പേടി കാണാന്‍ രാജു ഇടയ്ക്കിടയ്ക്ക് വലിയ ശബ്ദത്തില്‍ വിളിക്കും; ഇന്ദ്രന്‍ വിളിച്ചാല്‍ വേഗം മടിയില്‍ കയറി ഇരിക്കും'

പ്രത്യേക സസ്‌പെന്‍ഷന്‍, 420 സിസി, വില 5.90 ലക്ഷം രൂപ; ബിഎംഡബ്ല്യൂ എഫ് 450 ജിഎസ് സ്‌പോര്‍ട്ട് വിപണിയില്‍