ആകാശ് ചൗധരി 
Sports

തുടര്‍ച്ചയായി എട്ട് സിക്സര്‍, 11 പന്തില്‍ 50! ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് ആകാശ് ചൗധരി

വെറും 11 പന്തിലാണ് 25 വയസുകാരനായ ആകാശ് ചൗധരി 50 റണ്‍സ് നേടിയത്

സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 11 പന്തില്‍ അര്‍ധസെഞ്ച്വറിയുമായി മേഘാലയന്‍ ക്രിക്കറ്റ് താരം ആകാശ് ചൗധരി. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അരുണാചല്‍ പ്രദേശിനെതിരെയായിരുന്നു പ്രകടനം. ഒരോവറില്‍ ആറ് സിക്സര്‍ പറത്തിയ ഇരുപത്തഞ്ചുകാരന്‍ തുടര്‍ച്ചയായി എട്ട് സിക്സുകളും നേടി. ഫസ്റ്റ് ക്ലാസിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചറി നേട്ടമാണിത്.

വെറും 11 പന്തിലാണ് 25 വയസുകാരനായ ആകാശ് ചൗധരി 50 റണ്‍സ് നേടിയത്. 2012ല്‍ എസെക്‌സിനെതിരെ ലെസ്റ്റര്‍ഷെയറിനായി 12 പന്തില്‍ നിന്ന് അര്‍ധസെഞ്ചറി നേടിയ ഇംഗ്ലണ്ടിന്റെ വെയ്ന്‍ വൈറ്റിന്റെ റെക്കോര്‍ഡാണ് ആകാശ് തകര്‍ത്തത്. എട്ടാമനായി ക്രീസിലെത്തിയ ആകാശ്, തുടര്‍ച്ചയായ എട്ടു പന്തുകള്‍ സിക്‌സര്‍ പറത്തിയാണ് 48 റണ്‍സും നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി എട്ടു സിക്‌സറുകള്‍ പറത്തുന്ന ആദ്യ താരവും ഒരോവറിലെ ആറു പന്തും സിക്‌സറിനു പറത്തുന്ന മൂന്നാമത്തെ താരവുമാണ് ആകാശ് ചൗധരി. രവി ശാസ്ത്രി, ഗാരി സോബേഴ്‌സ് എന്നിവരാണ് ഇതിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

ടീമിലെ പ്രധാന പേസ് ബോളര്‍മാരില്‍ ഒരാളായ ആകാശ് ചൗധരി, ആദ്യ ഇന്നിങ്‌സില്‍ മേഘാലയ 6ന് 576 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ റണ്‍സൊന്നും നേടാതിരുന്ന ആകാശ്, അടുത്ത രണ്ടു പന്തുകളില്‍ ഓരോ സിംഗിളുകള്‍ വീതം നേടി. തുടര്‍ന്നാണ് തുടര്‍ച്ചയായ എട്ടു പന്തുകളില്‍ ആകാശ് സിക്‌സറിനു പറത്തിയത്. ഇതോടെ വെറും 11 പന്തില്‍ ആകാശിന്റെ സ്‌കോര്‍ 50 ആയി.

അര്‍ധസെഞ്ചറിയിലേക്കെടുത്ത സമയത്തിന്റെ കണക്കിലും ആകാശിന് റെക്കോര്‍ഡുണ്ട്. ക്രീസിലെത്തി വെറും ഒന്‍പതു മിനിറ്റിനുള്ളിലാണ് ആകാശ് 50 റണ്‍സ് നേടിയത്. 1965ല്‍ നോട്ടിങ്ഹാംഷെയറിനെതിരെ ലെസ്റ്റര്‍ഷെയറിനായി 13 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ക്ലൈവ് ഇന്‍മാന്‍ എട്ടു മിനിറ്റിലാണ് 50 റണ്‍സ് നേടിയത്. ആകാശ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മേഘാലയ ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 628 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. അര്‍പിത് ഭടേവാര 207, കിഷന്‍ ലിങ്ദോ 119, രാഹുല്‍ ദലാല്‍ 144 എന്നിങ്ങനെയാണ് മേഘാലയ നിരയിലെ സ്‌കോറിങ്ങുകള്‍. ആദ്യ ഇന്നിങ്‌സ് മറുപടി പറഞ്ഞ അരുണാചല്‍ പ്രദേശ് ഒന്നാം ഇന്നിങ്‌സില്‍ 73 റണ്‍സില്‍ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ അരുണാചല്‍ പ്രദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയിലാണ്.

Meghalaya's Akash Choudhary smash fastest ever first-class fifty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു; പോളിങ് ഡിസംബര്‍ 9 നും 11 നും, വോട്ടെണ്ണൽ 13 ന്

റഷ്യന്‍ ഹെലികോപ്റ്റര്‍ നിയന്തണം വിട്ട് വീട്ടില്‍ ഇടിച്ചുതകര്‍ന്നു; അഞ്ചുപേര്‍ മരിച്ചു- വിഡിയോ

അറിഞ്ഞ് ഉപയോ​ഗിക്കാം, സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുന്നതും ഉപയോ​ഗിക്കേണ്ട വിധവും

ക്യാവിറ്റിയെ ഇനി ഭയക്കേണ്ട, ഇനാമലിന് പകരം ജെൽ വികസിപ്പിച്ച് ​ഗവേഷകർ

പഞ്ചായത്തുകളില്‍ 25,000 രൂപ, കോര്‍പ്പറേഷനില്‍ ഒന്നര ലക്ഷം വരെ; ചെലവഴിക്കാവുന്ന തുക ഇങ്ങനെ, തെരഞ്ഞെടുപ്പു വിശദാംശങ്ങള്‍

SCROLL FOR NEXT