പരീക്ഷാ സമ്മര്‍ദ്ദമോ?, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വീ ഹെല്‍പ്പില്‍ വിളിക്കാം; അറിയേണ്ടതെല്ലാം

എസ് എസ് എല്‍ സി/ഹയര്‍സെക്കന്ററി പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന വിവിധ തരം സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി വീ ഹെല്‍പ്പ് (WE-HELP) എന്ന പേരില്‍ ടോള്‍ഫ്രീ ടെലിഫോണ്‍ സഹായകേന്ദ്രം തുടങ്ങും
Exam
Examഫയൽ
Updated on
1 min read

തിരുവനന്തപുരം: എസ് എസ് എല്‍ സി/ഹയര്‍സെക്കന്ററി പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന വിവിധ തരം സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി വീ ഹെല്‍പ്പ് (WE-HELP) എന്ന പേരില്‍ ടോള്‍ഫ്രീ ടെലിഫോണ്‍ സഹായകേന്ദ്രം തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയര്‍സെക്കണ്ടറി വിഭാഗം) ആണ് ഈ സംവിധാനം ആരംഭിക്കുന്നത്. ഫെബ്രുവരി 16 മുതല്‍ ഇത് പ്രവര്‍ത്തനം തുടങ്ങുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ ഫോണില്‍ കൗണ്‍സലിംഗ് സഹായം ലഭ്യമാകും. ഇതിനായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യമായി 18004252844 എന്ന നമ്പറില്‍ വിളിക്കാം. ടോള്‍ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകും.

Exam
വൈദ്യുതി പോയോ?, സെക്ഷന്‍ ഓഫീസില്‍ വിളിക്കേണ്ടതില്ല, ചെയ്യേണ്ടത് ഇത്രമാത്രം

എല്ലാ ഹയര്‍സെക്കന്ററി സ്‌കൂളുകളിലും സൗഹൃദ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ തലത്തില്‍ പൊതുപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഹയര്‍സെക്കന്ററി കരിയര്‍ ഗൈഡന്‍സ് & അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ ഹെല്‍പ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

Exam
150 രൂപ മാത്രം, 25 ലക്ഷത്തോളം തൊഴിലാളികൾക്ക് അഞ്ചു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം; അറിയാം 'രക്ഷാകവചം' പദ്ധതി
Summary

Exam stress? Students and parents can call We-Help; everything you need to know

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com