പ്രണോയ് പിടിഐ
Sports

പുരുഷ സിംഗിള്‍സ് ബാഡ്മിന്റന്‍; ജയത്തോടെ തുടങ്ങി പ്രണോയ്

നേരത്തേ ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവും ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്‌സ് പുരുഷ സിംഗിള്‍സ് ബാഡ്മിന്റന്‍ ആദ്യ മത്സരത്തില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിക്കു വിജയം. ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനിയുടെ ഫാബിയന്‍ റോത്തിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണോയ് തോല്‍പ്പിച്ചത്.

പ്രണോയിയുടെ കരിയറിലെ ആദ്യ ഒളിംപിക്‌സ് മത്സരമായിരുന്നു.സ്‌കോര്‍ 21-18, 21-12. ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തില്‍ വിയറ്റ്‌നാമിന്റെ ലെ ഡുക് പാറ്റാണ് പ്രണോയിയുടെ എതിരാളി.

നേരത്തേ ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവും ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നു.മാലദ്വീപിന്റെ ഫാത്തിമാത് അബ്ദുള്‍ റസാഖിനെതിരെ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു സിന്ധു. സ്‌കോര്‍ 21-9, 21-6. നാളെ നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ എസ്റ്റോണിയയുടെ ക്രിസ്റ്റിന്‍ കൂബയാണ് സിന്ധുവിന്റെ എതിരാളി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാരിസില്‍ ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കിയിടുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാകര്‍ വെങ്കലം നേടി. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാകര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്. ആദ്യമായിട്ടാണ് ഷൂട്ടിങില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്. ഷൂട്ടിങില്‍ 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണവില വീണ്ടും 1,20,000ന് മുകളില്‍; 20 ദിവസത്തിനിടെ 15,000 രൂപയുടെ വര്‍ധന

വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍, സ്ത്രീകള്‍ക്ക് എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളിലും ഫ്രീ യാത്ര; പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ 0.1 ശതമാനം വിനിയോഗിച്ചാൽ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കാമായിരുന്നു: ജസ്റ്റിസ് പി ബി വരാലെ

1, 2, 3, 4, 5 ​ഗോൾ! ബാഴ്സലോണ എൽചെയെ തകർത്തെറിഞ്ഞു

'വളരെ വിശന്ന ശേഷം ഭക്ഷണം കഴിക്കരുത്', ശരീരഭാരം നിയന്ത്രിക്കുമ്പോൾ ഓണസദ്യ കഴിക്കേണ്ടതെങ്ങനെ