പാഡി ആപ്റ്റന്‍ എക്സ്
Sports

ക്രിക്കറ്റ് മുതല്‍ ചെസ് വരെ... ഇന്ത്യയുടെ ലോക നേട്ടങ്ങളില്‍ കൈയൊപ്പ് ചാര്‍ത്തിയ ദക്ഷിണാഫ്രിക്കക്കാരന്‍!

ഡി ഗുകേഷിന്റെ പരിശീലക സംഘത്തിലെ മെന്റല്‍ പരിശീലകന്‍

സമകാലിക മലയാളം ഡെസ്ക്

സിങ്കപ്പുര്‍: ഡി ഗുകേഷ് ലോക ചെസ് ചാംപ്യനായി തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അതില്‍ ആഹ്ലാദിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്. ഗുകേഷിന്റെ മെന്റല്‍ കോച്ച് കൂടിയായ പാഡി ആപ്റ്റന്‍. ഗുകേഷിന്റെ നേട്ടം മാത്രമല്ല. ഇന്ത്യയുടെ കഴിഞ്ഞ കുറച്ചു കാലമായുള്ള കായിക നേട്ടങ്ങളില്‍ ഈ ദക്ഷിണാഫ്രിക്കക്കാരന്‍ വഹിച്ച പങ്ക് ചെറുതല്ല.

2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കുമ്പോള്‍ ആ വിജയത്തിലേക്ക് കളിക്കാര്‍ക്ക് മാനസിക കരുത്തു പകര്‍ന്നു പിന്നണിയില്‍ പ്രവര്‍ത്തിച്ച ആള്‍ ആപ്റ്റനായിരുന്നു. 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇന്ത്യയുടെ അന്നത്തെ ലോക കിരീട നേട്ടം.

ഇടവേളയ്ക്ക് ശേഷം ഒളിംപിക്‌സ് ഹോക്കിയില്‍ പുരുഷ ടീം ടോക്യോ ഒളിംപിക്‌സ് വെങ്കലം നേടുമ്പോഴും ആ നേട്ടം പാരിസില്‍ ആവര്‍ത്തിച്ചപ്പോഴും ടീമിനൊപ്പമുണ്ടായിരുന്ന മെന്റല്‍ കോച്ച് പാഡി ആപ്റ്റന്‍ തന്നെ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കരിയറില്‍ മറ്റൊരു ലോക കിരീടത്തിന്റെ തിളക്കം.

ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് പാഡി ആപ്റ്റന്‍ ഗുകേഷിന്റെ മെന്റല്‍ പരിശീലകനായി എത്തുന്നത്. വിശ്വനാഥന്‍ ആനന്ദിന്റെ അക്കാദമി വഴിയാണ് ആപ്റ്റന്‍ ഗുകേഷിന്റെ പരിശീലക സംഘത്തിലെത്തിയത്. അദ്ദേഹത്തിന്റെ സാന്നിധ്യം തന്റെ വിജയത്തില്‍ വലിയ റോള്‍ വഹിച്ചിട്ടുണ്ടെന്നു ഗുകേഷ് പറയുന്നു. മത്സരത്തില്‍ എപ്പോഴൊക്കെ പിന്നിലായിപ്പോയിട്ടുണ്ടോ ആ സമയത്തെല്ലാം അദ്ദേഹത്തിന്റെ പരിശീലന മുറകളാണ് സമ്മര്‍ദ്ദത്തെ അതിജീവിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിച്ചതെന്നു ഗുകേഷ് പറയുന്നു.

ദക്ഷിണാഫ്രിക്കയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച താരമാണ് പാഡി ആപ്റ്റന്‍. അദ്ദേഹത്തിനു ചെസും വഴങ്ങും. ലോകത്തെ ശ്രദ്ധേയരായ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ആളാണ് ആപ്റ്റന്‍. സ്‌പോര്ട്‌സ് സയന്റിസ്റ്റും യുണിവേഴ്‌സിറ്റി പ്രൊഫസറും കൂടിയാണ് പാഡി ആപ്റ്റന്‍. 2011ല്‍ അന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായിരുന്ന ഗാരി കേസ്റ്റന്റെ സംഘത്തിലാണ് പാഡി ഇന്ത്യന്‍ ടീമിനായി പ്രവര്‍ത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്; യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം വോട്ടിനിട്ട് തള്ളി

ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും

കൊല്ലങ്കോട് വന്‍ കവര്‍ച്ച, പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 44.5 പവന്‍ സ്വര്‍ണം കവര്‍ന്നു

എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റ്, 80 ശതമാനം ചോദ്യങ്ങളും ലളിതം; കുട്ടികള്‍ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

'സ്വകാര്യ വീഡിയോ കൈവശം !', സ്പാ നടത്തിപ്പുകാരിയുടെ വീടുകയറി ആക്രമിച്ച് യുവതി; സ്വർണവും പണവും കവർന്നു ( വീഡിയോ)

SCROLL FOR NEXT