ഫോട്ടോ: ട്വിറ്റർ 
Sports

എംബാപ്പെ പോയാല്‍ ക്രിസ്റ്റിയാനോ, സൂപ്പര്‍ താരത്തെ റാഞ്ചാന്‍ പിഎസ്ജി നീക്കം

എംബാപ്പെ ക്ലബ് വിട്ടാല്‍ പകരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിക്കാനുള്ള സാധ്യതകള്‍ പിഎസ്ജി തേടുന്നതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: എംബാപ്പെ ക്ലബ് വിട്ടാല്‍ പകരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിക്കാനുള്ള സാധ്യതകള്‍ പിഎസ്ജി തേടുന്നതായി റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമമായ മാര്‍കയാണ് മെസിക്കൊപ്പം ക്രിസ്റ്റ്യാനോയേയും പിഎസ്ജി ക്ലബിലെത്തിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ആറ് മാസത്തിന് ശേഷം റാഗ്നിക് സ്ഥാനം ഒഴിയുമ്പോള്‍ പകരം പരിശീലകനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കൊണ്ടുവരുന്ന വ്യക്തിയില്‍ ത്യപ്തനല്ലെങ്കില്‍ ക്രിസ്റ്റ്യാനോ ക്ലബ് വിടുമെന്ന അഭ്യൂഹമാണ് ഇപ്പോള്‍ ഉയരുന്നത്. തന്റെ ഏജന്റ് മെന്‍ഡസുമായി ക്രിസ്റ്റിയാനോ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക്?

എംബാപ്പെയുടെ പിഎസ്ജിയുമായുള്ള കരാറിന്റെ അവസാന ഘട്ടമാണ് ഇത്. കരാര്‍ പുതുക്കുന്നതില്‍ പിഎസ്ജിയോട് അനുകൂലമായി എംബാപ്പെ പ്രതികരിച്ചിട്ടില്ല. കരാര്‍ അവസാനിക്കുന്നതോടെ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറും എന്ന റിപ്പോര്‍ട്ടുകളാണ് ശക്തം. 

സിദാന്‍ പിഎസ്ജിയിലേക്ക് വന്നാല്‍...

സിനദിന്‍ സിദാന്‍ പിഎസ്ജിയിലേക്ക് എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകളും ഉയരുന്നുണ്ട്. സിദാന്‍ പിഎസ്ജിയിലേക്ക് വന്നാല്‍ ക്രിസ്റ്റ്യാനോയെ അത് ഫ്രാന്‍സിലേക്ക് എത്താന്‍ പ്രേരിപ്പിച്ചേക്കും. എംബാപ്പെ പിഎസ്ജി വിടുമോ ഇല്ലയോ എന്നതാശ്രയിച്ചിരിക്കും ക്രിസ്റ്റിയാനോയ്ക്ക് വേണ്ടിയുള്ള പിഎസ്ജിയുടെ നീക്കങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT