മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമി ആദ്യറൗണ്ടില്‍ പുറത്ത് 
Sports

മെസി ഗോളടിച്ചിട്ടും തോറ്റു; മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമി ആദ്യറൗണ്ടില്‍ പുറത്ത്; വന്‍തിരിച്ചടി

അവസാന മിനിറ്റുകളില്‍ കിട്ടിയ ഫ്രീകിക്കുകള്‍ മെസി ഗോളാക്കുമെന്ന് ആരാധകര്‍ കരുതിയെങ്കിലും ലക്ഷ്യം കണ്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

മിയാമി: ഇക്കുറി മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസിയും കൂട്ടരും കപ്പ് ഉയര്‍ത്തില്ല. അറ്റ്‌ലാന്റ യുണൈറ്റഡിനോട് പരാജയപ്പെട്ടതോടെ മേജര്‍ ലീഗ് സോക്കറിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇന്റര്‍മിയാമി പുറത്തായി. മൂന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്റര്‍മിയാമിയുടെ പരാജയം.

രണ്ടാം പകുതിയില്‍ ഹെഡറിലൂടെ മെസി സമനില നേടിയെങ്കിലും 76ാം മിനിറ്റില്‍ ബര്‍ടോസ് സ്ലീസിന്റെ ഹെഡറിലൂടെ അറ്റ്ലാന്റ ലീഡ് സ്വന്തമാക്കുകയായിരുന്നു. കൂടുതല്‍ ഗോളുകള്‍ നേടാന്‍ മെസിക് അവസരമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഫ്രീകിക്കുകള്‍ അറ്റ്ലാന്റ പ്രതിരോധം തടഞ്ഞു. അവസാന മിനിറ്റുകളില്‍ കിട്ടിയ ഫ്രീകിക്കുകള്‍ മെസി ഗോളാക്കുമെന്ന് ആരാധകര്‍ കരുതിയെങ്കിലും ലക്ഷ്യം കണ്ടില്ല.

എംഎല്‍എസ് പ്ലേ ഓഫ് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണ് എംഎല്‍എസിനുണ്ടായത്. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ റെക്കോര്‍ഡുമായാണ് മിയാമി കളത്തിലിറങ്ങിയിരുന്നത്. മിയാമിയേക്കാള്‍ 34 പോയിന്റ് പിന്നിലുള്ള അറ്റ്ലാന്റ, ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലാണ് പോസ്റ്റ്സീസണിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT